Header Ads

  • Breaking News

    ഒന്നാംക്ലാസില്‍ തന്നെ അക്ഷരപഠനം ഉറപ്പാക്കാൻ സർക്കാർ നടപടി





    മാതൃഭാഷാസ്നേഹികളുടെ ആവശ്യം ലക്ഷ്യംകണ്ടു. ഒന്നാംക്ലാസില്‍ത്തന്നെ അക്ഷരപഠനം ഉറപ്പാക്കാൻ സർക്കാർ നടപടി.പുതിയ സ്കൂള്‍ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അന്തിമറിപ്പോർട്ടില്‍ ഇതിനായി പ്രത്യേകം മാർഗനിർദേശം ഉള്‍ക്കൊള്ളിച്ചു. 

    മാതൃഭാഷാപഠനത്തിലൂന്നി എഴുത്തിലും വായനയിലുമുള്ള ശേഷി കുട്ടികള്‍ക്ക് ഒന്നാംക്ലാസില്‍ത്തന്നെ ഉറപ്പാക്കാനാണ് നിർദേശം. ഈ അധ്യയനവർഷം പുതിയ പുസ്തകങ്ങള്‍ വരുന്നതോടെ, മാതൃഭാഷാപഠനത്തിലും ഈ പരിഷ്കാരം നടപ്പാവും. 

    ഈ സമീപനം അധ്യാപകപരിശീലനത്തിലും ഉള്‍പ്പെടുത്തി. പരിശീലനം അടുത്തയാഴ്ച ആരംഭിക്കും. ചിത്രങ്ങളും കഥകളും നല്‍കി വാക്കും വാചകവും പഠിപ്പിച്ച്‌, അതിലൂടെ കുട്ടികള്‍ അക്ഷരങ്ങള്‍ മനസ്സിലാക്കുന്ന വിധത്തിലുള്ള ആശയാവതരണരീതി അടിസ്ഥാനമാക്കിയുള്ളതാണ് നിലവിലെ സ്കൂള്‍ വിദ്യാഭ്യാസം.

    ഭാഷാസ്നേഹികളുടെ പ്രതിഷേധങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കുമൊടുവില്‍ ഒന്നാംക്ലാസിലെ 'കേരളപാഠാവലി' പുസ്തകത്തില്‍ അക്ഷരമാല അച്ചടിക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും അക്ഷരമാല പ്രത്യേകം പഠിപ്പിക്കുന്നില്ലെന്ന് പരാതി തുടരുകയാണ്. പ്രൈമറി സ്കൂള്‍വിദ്യാഭ്യാസം പൂർത്തിയാവുന്നവർക്ക് മലയാളം അക്ഷരങ്ങള്‍ അറിയില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു. പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരടിലും ഇക്കാര്യം അഭിമുഖീകരിക്കപ്പെട്ടില്ല.m

    ഒടുവില്‍, പ്രശ്നം പരിഹരിക്കാൻ അന്തിമപാഠ്യപദ്ധതി ചട്ടക്കൂടില്‍ പ്രത്യേകം മാർഗനിർദേശം ഉള്‍പ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ഒന്നാംക്ലാസ് കഴിയുമ്ബോള്‍ത്തന്നെ കുട്ടികള്‍ക്ക് എഴുതാനും വായിക്കാനും സാധിക്കുന്ന മാതൃഭാഷാ ബോധനസമീപനം രണ്ടുമാhttps://www.ezhomelive.com/2024/05/blog-post_82.htmlസംമുമ്ബ് കരിക്കുലം കമ്മിറ്റിയില്‍ തീരുമാനിച്ചതായി വിദ്യാഭ്യാസവകുപ്പ് അധികൃതർ പറഞ്ഞു. 

    പഠനരീതി 

    * കഥകളും ചിത്രങ്ങളുമുള്ള ആശയാവതരണരീതി തുടരും. 

    * അക്ഷരം ഉറപ്പിക്കുന്ന പഠനത്തിന് കുട്ടികള്‍ക്ക് പ്രത്യേകം ആക്റ്റിവിറ്റി ബുക്ക് നല്‍കും. ഇതു ക്ലാസില്‍ സൂക്ഷിച്ചാല്‍ മതി. 

    * അധ്യാപകർക്ക് പ്രത്യേകം കൈപ്പുസ്തകം തയ്യാറാക്കും. 

    * കുട്ടി പഠനത്തിന്റെ ഓരോഘട്ടത്തിലും അക്ഷരങ്ങള്‍ എഴുതാനും വായിക്കാനുമുള്ള ശേഷി ആർജിക്കുന്നുണ്ടെന്ന് അധ്യാപകർ ഉറപ്പാക്കും. 

    * പുസ്തകത്തില്‍ അച്ചടിച്ച മലയാളം അക്ഷരമാല കുട്ടി ഹൃദിസ്ഥമാക്കിയെന്ന് ഉറപ്പാക്കും.


    No comments

    Post Top Ad

    Post Bottom Ad