ഓണക്കാലയാത്ര ; തീവണ്ടി ടിക്കറ്റ് റിസർവേഷൻ നാളെമുതൽ
ചെന്നൈ :- തീവണ്ടികളിൽ ഓണക്കാലത്തോടനുബന്ധിച്ച ദിവസങ്ങളിലേക്കുള്ള ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. ഉത്രാടത്തിന് രണ്ടു ദിവസം മുമ്പ് നാട്ടിലെത്തുന്ന തീവണ്ടികളിലേക്കുള്ള റിസർവേഷനാണ് ചൊവ്വാഴ്ച തുടങ്ങിയത്.
ഉത്രാട ദിവസമായ സെപ്റ്റംബർ 14-ന് നാട്ടിലെത്തുന്ന വണ്ടികളിലേക്കുള്ള ബുക്കിങ് വ്യാഴാഴ്ച തുടങ്ങും. തിരുവോണ ദിവസം നാട്ടിലെത്തുന്ന വണ്ടികളിലേക്കുള്ള റിസർവേഷനും അടുത്ത ദിവസം തുടങ്ങും.
No comments
Post a Comment