Header Ads

  • Breaking News

    മുലപ്പാലിന്റെ വാണിജ്യവല്‍ക്കരണം: മുലപ്പാല്‍ വില്‍പ്പന പാടില്ലെന്ന് എഫ്.എസ്.എസ്.എ.ഐ.



    ന്യൂഡല്‍ഹി: മുലപ്പാലിന്റെ വാണിജ്യവല്‍ക്കരണത്തിനെതിരെ മുന്നറിയിപ്പുമായി രാജ്യത്തെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ.

    മുലപ്പാല്‍ അധിഷ്ടിതമായ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാൻ നിയമങ്ങള്‍ അനുവദിക്കുന്നില്ലെന്ന് എഫ്.എസ്.എസ്.എ.ഐ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ മുലപ്പാല്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട മുഴുവൻ പ്രവർത്തനങ്ങളും നിർത്തിവെക്കണമെന്നാണ് വ്യക്തമാക്കുന്നത്. 2006-ലെ എഫ്.എസ്.എസ് ആക്‌ട് അനുസരിച്ച്‌ മുലപ്പാല്‍ വില്‍ക്കുന്നതും സംസ്കരിക്കാനോ പാടില്ല.

    നിയമലംഘനം നടന്നതായി കണ്ടെത്തിയാല്‍ നടത്തിപ്പുക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. മുലപ്പാല്‍ സംസ്ക്കരിക്കുന്നതിനോ വില്‍ക്കുന്നതിനോ ആർക്കും ലൈസൻസ് നല്‍കിയിട്ടില്ലെന്ന് ഉറപ്പാക്കാൻ സംസ്ഥാന,കേന്ദ്ര ലൈസൻസിംഗ് അധികൃതരോടും ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. മുലയൂട്ടുന്ന അമ്മമാരില്‍ നിന്ന് പാല്‍ ശേഖരിച്ച്‌ വില്‍ക്കുന്ന മില്‍ക്ക് ബാങ്കുകള്‍ സ്ഥാപിച്ചതോടെ മുലപ്പാലിന്റെ ഓണ്‍ലൈൻ വില്‍പ്പന കുതിച്ചുയർന്നിരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തിയത്.


    No comments

    Post Top Ad

    Post Bottom Ad