Header Ads

  • Breaking News

    അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന മാഹിപ്പാലം തുറന്നു



    മാഹി: അടിയന്തിര അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന മാഹിപ്പാലം തുറന്നു അറ്റകുറ്റപ്പണികൾക്കായി മാർച്ച്മാസം 29 മുതലാണ് മാഹിപ്പാലം അടച്ചിട്ടത് ആദ്യം മെയ് 10 ന് തുറക്കുമെന്നറിയിച്ചിരുന്നെങ്കിലും കോൺക്രീറ്റ് സ്ലാബുകൾക്കിടയിലെ പൊട്ടിത്തകർന്ന പഴയ എക്സ്പാൻഷൻ ജോയിൻ്റുകൾ (സ്ട്രിപ്പ് സീൽ) നീക്കം ചെയ്യുന്നതിന് സമയമെടുത്തതിനാൽ മെയ്19 വരെ നീട്ടുകയായിരുന്നു.

    NHAI യുടെ ഫണ്ട് കോഴിക്കോട് PWD NH ഡിവിഷൻ്റെ മേൽനോട്ടത്തിലാണ് പ്രവൃത്തി നടന്നത് 19.33 ലക്ഷം രൂപ ചിലവിട്ടാണ് അറ്റകുറ്റപ്പണി നടത്തിയത് അറ്റകുറ്റപ്പണിക്കായി പാലം അടച്ചതോടെ യാത്രക്കാർ ഏറെ ദുരിതത്തിലായിരുന്നു.


    No comments

    Post Top Ad

    Post Bottom Ad