നവകേരള ബസ്സിനെ ഏറ്റെടുത്ത് യാത്രക്കാര്‍; കെഎസ്ആര്‍ടിസിക്ക് നേടികൊടുത്ത വരുമാനം ഇങ്ങനെ
നവകേരള ബസ്സിനെ ഏറ്റെടുത്ത് യാത്രക്കാര്‍. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ വലിയ വരുമാനമാണ് ബസ് കെഎസ്ആര്‍ടിസിക്ക് നേടികൊടുത്തത്. ഗരുഡ പ്രീമിയം എന്ന പേരില്‍ ഇറക്കിയ ബസ് ബാംഗ്ലൂരിലേക്ക് ഉള്ള 20 ദിവസത്തെ സര്‍വീസില്‍ നേടിയ വരുമാനം 9 ലക്ഷത്തിന് മുകളിലാണ്.
ഈ മാസം അഞ്ചിനാണ് ഗരുഡാ പ്രീമിയം എന്ന പേരില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നവ കേരള സദസ്സിനായി സഞ്ചരിച്ച ബസ് കെഎസ്ആര്‍ടിസിയുടെ അന്തര്‍സംസ്ഥാന പാതയില്‍ സര്‍വീസ് തുടങ്ങിയത്. കോഴിക്കോട് ബംഗളുരു പാതയില്‍ ദിനം പ്രതി രണ്ട് സര്‍വീസുകളാണ് ബസ് നടത്തുന്നത്.
ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ബസ്സിനെ യാത്രക്കാര്‍ ഏറ്റെടുത്തുവെന്നാണ് കളക്ഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. 20 ദിവസത്തിനുള്ളില്‍ 9 ലക്ഷത്തി പതിനാലായിരത്തി നാനൂറ്റി ഒന്ന് രൂപയാണ് ബസ്സിന്റെ ആകെ വരുമാനം. ഒരു ദിവസത്തെ ശരാശരി വരുമാനം 45000ത്തിന് മുകളിലാണ്.
ഹൈഡ്രോളിക് ലിഫ്റ്റും ടോയ്ലറ്റും അടക്കം ആധുനിക സജ്ജീകരണങ്ങള്‍ ബസ്സില്‍ ഉള്ളതും യാത്രക്കാര്‍ക്ക് ബസ്സിനെ പ്രിയപ്പെട്ടതാക്കിയിട്ടുണ്ട്.
1171 രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നാല്‍ ബസ് പുറപ്പെട്ട ശേഷം മറ്റ് സ്റ്റോപ്പുകളില്‍ നിന്ന് കയറുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ വ്യത്യാസമുണ്ടാകും. സീസണ്‍ ദിവസങ്ങള്‍ അല്ലെങ്കിലും നിറഞ്ഞ യാത്രക്കാരുമായാണ് ബസിന്റെ യാത്ര.
No comments
Post a Comment