സ്കൂള്‍ കുട്ടികള്‍ക്കെതിരായ അതിക്രമം തടയല്‍ ലക്ഷ്യം; ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് കര്‍ശനമാക്കുന്നു
വിദ്യാർഥികളെ വാഹനങ്ങളില്‍ കൊണ്ടുപോകുന്ന ഡ്രൈവർമാർക്കും സഹായികള്‍ക്കും ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന ചട്ടത്തില്‍ സർക്കാർ നിയമം കർശനമാക്കുന്നു.
ഡ്രൈവർമാർക്കും സഹായികള്‍ക്കും പുറമെ സ്കൂളിന്‍റെ ഔദ്യോഗിക സ്റ്റാഫല്ലാത്ത ഉച്ചഭക്ഷണം പാകം ചെയ്യുന്നവർ, സ്കൂള്‍ കാന്‍റീനില്‍ പ്രവർത്തിക്കുന്നവർ, മറ്റ് സ്കൂള്‍ കുട്ടികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കെല്ലാം പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണം. നിയമം കഴിഞ്ഞവർഷം തന്നെ നിലവില്‍ വന്നെങ്കിലും ഇത്തവണ നിയമം കർശനമാക്കാനാണ് ഉന്നതങ്ങളില്‍ നിന്നുള്ള നിർദേശം.
ക്രിമിനല്‍ കേസ് പ്രതികള്‍, പോക്സോ, കാപ്പ എന്നിവയിലുള്‍പ്പെട്ടവർക്ക് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നല്‍കില്ല. സ്കൂള്‍ കുട്ടികള്‍ക്കെതിരായ അതിക്രമം തടയാനുദ്ദേശിച്ചാണ് നിയമം കർശനമാക്കുന്നത്. സ്കൂള്‍ ജൂണ്‍ മൂന്നിന് ആരംഭിക്കാനിരിക്കെ ക്ലിയറൻസ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷകള്‍ ഇതുവരെ മിക്ക പൊലീസ് സ്റ്റേഷനുകളിലും ലഭിച്ചിട്ടില്ല.
No comments
Post a Comment