കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ മയക്കു മരുന്ന് വേട്ട രണ്ടു വിദ്യാർത്ഥികൾ പിടിയിൽ
ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷഫീക്കിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കണ്ണൂരിലേക്ക് പോകുന്ന കർണാടക ബസ്സിൽ യാത്രചെയ്യുകയായിരുന്ന രണ്ട് യുവാക്കളിൽ നിന്നും 9.200 ഗ്രാം എംഡിഎംഎ. പിടികൂടി. തളിപ്പറമ്പ് സ്വദേശികളായ അൽത്താഫ് (21) ഷമ്മസ് (21) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്നും 9.200 ഗ്രാം MDMA പിടികൂടിയത്. പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ നിസാർ. ഒ, അഷ്റഫ് മലപ്പട്ടം, രത്നാകരൻ. കെ, ഷാജി കെ.കെ ഓഫീസർമാരായ ഗ്രേഡ്പ്രിവൻറീവ് ഓഫീസർമാരായ പ്രദീപ്കുമാർ, ഹരികൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസറായ മജീദ് കെ.എ, കലേഷ് എം, ഡ്രൈവർ ജുനിഷ് കുമാർ എന്നിവരാണ് പാർട്ടിയുണ്ടായിരുന്നത്.
No comments
Post a Comment