Header Ads

  • Breaking News

    100 അടി ഉയരമുള്ള ടവറിന് മുകളില്‍ കുടുങ്ങിക്കിടന്നത് മൂന്ന് ദിവസം; ഒടുവില്‍ ആട്ടിന്‍ കുട്ടിക്ക് രക്ഷ

    ചില മൃഗങ്ങൾക്ക് കുത്തനെയുള്ള ഉയരങ്ങൾ കീഴടക്കാൻ എളുപ്പത്തിൽ സാധിക്കും. എന്നാൽ മറ്റ് മൃഗങ്ങള്‍ക്ക് ഇത്തരം കുത്തനെയുള്ള കയറ്റങ്ങള്‍ തീർത്തും അസാധ്യമാണ്. കുത്തനെയുള്ള പര്‍വ്വതങ്ങളിലൂടെയും കൂറ്റന്‍ അണക്കെട്ടിന് വശങ്ങളിലൂടെയും മുകളിലേക്ക് കയറിപ്പോകുന്ന ആടുകളുടെ വീഡിയോകള്‍ പലരും സമൂഹ മാധ്യമങ്ങളില്‍ കണ്ടിട്ടുണ്ടാകും. സമാനമായ രീതിയില്‍ കഴിഞ്ഞ ദിവസം നൂറടി ഉയരമുള്ള ഒരു പഴയ ടവറിന് മുകളിൽ കയറി ഒറ്റപ്പെട്ടുപോയ ഒരു ആട്ടിൻകുട്ടിയുടെ വാർത്ത സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി. ഒടുവില്‍ മൂന്ന് ദിവസത്തെ പരിശ്രമത്തിന് ശേഷം രക്ഷാപ്രവർത്തകർ ആട്ടിൻകുട്ടിയെ താഴെയിറക്കി. ഇത്രയും ഉയരമുള്ള ടവറിന് മുകളിൽ ഈ ആട്ടിൻകുട്ടി എങ്ങനെ കയറിപ്പറ്റി എന്നതാണ് രക്ഷാപ്രവർത്തകരെ ഇപ്പോഴും അത്ഭുതപ്പെടുത്തുന്ന കാര്യം.

    അയർലണ്ടിലെ ഡ്രുമവീറിലെ ഗ്രീൻകാസിലിനടുത്തുള്ള പുരാതനമായ 100 അടി ടവറിന്‍റെ (30.48 മീറ്റർ) മുകളിൽ നിന്നാണ് ആട്ടിൻകുട്ടിയെ രക്ഷപ്പെടുത്തിയത്. മൂന്ന് ദിവസത്തോളമാണ് ഈ ആട്ടിൻകുട്ടി ടവറിന് മുകളിൽ കുടുങ്ങിക്കിടന്നത്. രക്ഷാപ്രവർത്തകർ പറയുന്നത് അനുസരിച്ച് ആട്ടിന് ചെറിയ മുറിവുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ മുറിവുകളുടെ കാരണം അജ്ഞാതമാണ്. എട്ട് മുതൽ ഒൻപത് മാസം വരെ പ്രായമുള്ള ഒരു ആട്ടിൻകുട്ടിയാണ് ഇതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

    No comments

    Post Top Ad

    Post Bottom Ad