Header Ads

  • Breaking News

    1000 രൂപ കുടിശ്ശിക അടച്ചില്ല; ജലസേചന വകുപ്പ് ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി


    വൈദ്യുതി ബില്ല് അടക്കാത്തതിനാല്‍ ജലസേചന വകുപ്പ് ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. പാലക്കാട് വടക്കഞ്ചേരി ഓഫീസിലെ വൈദ്യുതി ആണ് വിഛേദിച്ചത്.1000 രൂപയാണ് കുടിശികയായി ഉണ്ടായിരുന്നത്. സാധാരണ ട്രഷറി വഴിയാണ് പണം നല്‍കിയിരുന്നത്. ഇന്നലെ ഡിഇഒ ഓഫീസിലെ ഫ്യൂസും കെഎസ്ഇബി ഊരിയിരുന്നു. ഈ ഓഫീസിലെ ഫ്യൂസൂരുന്നത് ഇത് രണ്ടാം തവണയാണ്24016 രൂപയായിരുന്നു ഡിഇഒ ഓഫീസിലെ കുടിശ്ശിക. കഴിഞ്ഞ ഏപ്രിലിലും കുടിശ്ശികയുടെ പേരില്‍ ഡിഇഒ ഓഫീസിലെ ഫ്യൂസ് ഊരിയിരുന്നു. നടപടിക്ക് പിന്നാലെ ഫണ്ട് ലഭ്യമാക്കാന്‍ വിദ്യാഭ്യാസവകുപ്പ് അധികൃതരെ ഡിഇഒ ഓഫീസ് വിവരം അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad