Header Ads

  • Breaking News

    ട്വന്റി 20 ലോകകപ്പ്:തോൽവിക്കിടയിലും ബാബറിന് റെക്കോർഡ്; രണ്ടാമനായി കോഹ്‍ലി



    ഡല്ലാസ്: ട്വന്റി 20 ലോകകപ്പിൽ അമേരിക്കയോട് പരാജയപ്പെട്ടിരിക്കുകയാണ് പാകിസ്താൻ. എന്നാൽ തോൽവിക്കിടയിലും പാക് നായകൻ ബാബർ അസം ഒരു വലിയ റെക്കോർഡ് സ്വന്തമാക്കി. ട്വന്റി 20 അന്താരാഷ്ട്ര ക്രിക്കറ്റിൽ റൺവേട്ടക്കാരിൽ ഒന്നാമൻ ഇനി ബാബർ അസമാണ്. അമേരിക്കയ്ക്കെതിരെ അസം 43 പന്തിൽ 44 റൺസ് നേടിയതോടെയാണ് റെക്കോർഡ് നേട്ടത്തിലേക്ക് എത്തിയത്


    120 ട്വന്റി 20 മത്സരങ്ങൾ കളിച്ച പാകിസ്താൻ നായകൻ 4,067 റൺസ് ഇതുവരെ അടിച്ചുകൂട്ടിക്കഴിഞ്ഞു. 118 ട്വന്റി 20 മത്സരങ്ങളിൽ നിന്നായി 4,038 റൺസ് നേടിയ വിരാട് കോഹ്‍ലിയാണ് റൺവേട്ടക്കാരിൽ രണ്ടാമൻ. ഇന്ത്യൻ നായകൻ രോഹിത് ശർമ്മ തൊട്ടുപിന്നിലുണ്ട്. 152 മത്സരങ്ങളിൽ നിന്നും 4026 റൺസാണ് ട്വന്റി 20 ക്രിക്കറ്റിൽ ഇതുവരെ രോഹിത് ശർമ്മ അടിച്ചുകൂട്ടിയിരിക്കുന്നത്.

    ബാബറിനെ പിന്നിലാക്കാൻ കോഹ്‍ലിക്ക് ഞായാഴ്ചയാണ് അടുത്ത അവസരം. പാകിസ്താൻ തന്നെയാണ് ഇന്ത്യയുടെ എതിരാളികൾ. അയർലൻഡിനെതിരെ ജയിച്ച് തുടങ്ങിയ ഇന്ത്യ ആത്മവിശ്വാസത്തോടെയാണ് പാകിസ്താനെതിരെ ഇറങ്ങുന്നത്. എന്നാൽ അമേരിക്കയോട് തോറ്റു തുടങ്ങിയ ബാബർ അസമിനും സംഘത്തിനും ഈ മത്സരം വിജയിച്ചേ തീരൂ.

    No comments

    Post Top Ad

    Post Bottom Ad