Header Ads

  • Breaking News

    എഐ ബോട്ട് ഉപയോഗിച്ച് 200 ലധികം സ്ത്രീകളുടെ ചിത്രങ്ങൾ നഗ്നചിത്രങ്ങളാക്കി; 3 പേര്‍ കാസര്‍കോട് പിടിയിൽ


    സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ശേഖരിക്കുന്ന ചിത്രങ്ങൾ എഐ ബോട്ട് ഉപയോഗിച്ചാണ് നഗ്ന ചിത്രങ്ങളാക്കി മാറ്റിയത്

    Three arrested for creating nude images of women at Kasaragod

    കാസർകോട്: ചിറ്റാരിക്കാലിൽ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ച മൂന്ന് പേരെ പൊലീസ് പിടികൂടി. ചിറ്റാരിക്കാൽ  തയ്യേനി സ്വദേശികളായ സിബിൻ ലൂക്കോസ് (21), എബിൻ ടോം ജോസഫ് (18), ജസ്റ്റിൻ ജേക്കബ് (21) എന്നിവരാണ് അറസ്റ്റിലായത്. സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ശേഖരിക്കുന്ന ചിത്രങ്ങൾ എഐ ബോട്ട് ഉപയോഗിച്ചാണ് നഗ്ന ചിത്രങ്ങളാക്കി മാറ്റിയത്. 200 ൽ അധികം പേരുടെ ചിത്രങ്ങൾ പ്രചരിപ്പിച്ചതായാണ് സംശയം. ഒന്നര വർഷമായി യുവാക്കൾ നഗ്നചിത്രങ്ങൾ നിർമ്മിച്ച് പ്രചരിപ്പിച്ചുവെന്നാണ് കണ്ടെത്തൽ.

    No comments

    Post Top Ad

    Post Bottom Ad