ട്വന്റി 20 ലോകകപ്പ്; സൂപ്പർ എട്ടിൽ അമേരിക്കയെ ഒമ്പത് വിക്കറ്റിന് വീഴ്ത്തി വെസ്റ്റ് ഇന്‍ഡീസ്
ബാര്‍ബഡോസ്: ട്വന്റി 20 ലോകകപ്പില്‍ അമേരിക്കയെ ഒമ്പത് വിക്കറ്റിന് വീഴ്ത്തി വെസ്റ്റ് ഇന്‍ഡീസ്. തകര്‍പ്പന്‍ വിജയത്തോടെ സെമി ഫൈനല്‍ സാധ്യതകളും വിന്‍ഡീസ് സംഘം നിലനിര്‍ത്തി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 19.5 ഓവറില്‍ 128 റണ്‍സില്‍ എല്ലാവരും പുറത്തായി. മറുപടി പറഞ്ഞ വെസ്റ്റ് ഇന്‍ഡീസ് 10.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. വെസ്റ്റ് ഇന്‍ഡീസ് ബൗളിംഗില്‍ ആന്ദ്രേ റസ്സലും റോസ്റ്റണ്‍ ചേസും മൂന്ന് വീതം വിക്കറ്റുകള്‍ നേടി.
മറുപടി പറഞ്ഞ വിന്‍ഡീസിനായി ഷായി ഹോപ്പ് ഉഗ്രന്‍ തുടക്കം നല്‍കി.
ആദ്യ വിക്കറ്റില്‍ 67 റണ്‍സ് നേടിയപ്പോള്‍ 50 തിലധികവും ഹോപ്പിന്റെ സംഭാവനയായിരുന്നു. ജോണ്‍സണ്‍ ചാള്‍സ് 15 റണ്‍സുമായി പുറത്തായി. മൂന്നാമനായെത്തിയ നിക്കോളാസ് പൂരാന്‍ വിജയം വൈകിച്ചില്ല. ഹോപ്പ് 39 പന്തില്‍ നാല് ഫോറും എട്ട് സിക്‌സും സഹിതം 82 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 12 പന്തില്‍ പുറത്താകാതെ 27 റണ്‍സാണ് പുരാന്റെ സമ്പാദ്യം. ഒരു ഫോറും മൂന്ന് സിക്‌സും താരത്തിന്റെ ഇന്നിംഗ്‌സിലുണ്ട്. വിജയത്തോടെ സെമി പ്രതീക്ഷകള്‍ വിന്‍ഡീസ് നിലനിര്‍ത്തി.
No comments
Post a Comment