ഈ അധ്യയനവർഷം 220 സ്കൂൾ പ്രവൃത്തിദിനങ്ങൾ ; 16 ശനിയാഴ്ചകൾ അധികമായി പ്രവർത്തിക്കും
തിരുവനന്തപുരം :- ഈ അധ്യയനവർഷം 220 സ്കൂൾ പ്രവൃത്തിദിനങ്ങളുണ്ടാവും. ഇതിനായി 16 ശനിയാഴ്ചകൾ അധികമായി പ്രവർത്തിക്കേണ്ടി വരുമെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതർ പറഞ്ഞു. കരട് അക്കാദമിക് കലണ്ടർ തയ്യാറായി. കലണ്ടർ ഉടൻ പുറത്തിറക്കുമെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞവർഷം 210 പ്രവൃത്തിദിനങ്ങൾ മന്ത്രി പ്രഖ്യാപിച്ചത് വിവാദമായിരുന്നു. തുടർച്ചയായി ആറു പ്രവൃത്തിദിനങ്ങൾ ചൂണ്ടിക്കാട്ടി അധ്യാപക സംഘടനകൾ എതിർത്തതിനെത്തുടർന്ന് 205 ആക്കി ചുരുക്കി.
ഈ വർഷം കേരള വിദ്യാഭ്യാസചട്ടം (കെ.ഇ.ആർ)നിർദേശിച്ചതനുസരിച്ചുള്ള 220 പ്രവൃത്തിദിനങ്ങൾ നടപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സ്വകാര്യ സ്കൂൾ മാനേജ്മെൻ്റുകൾ നൽകിയ ഹർജിയിലാണ് ഈ വിധി. ഈ സാഹചര്യത്തിൽ കൂടിയാണ് പ്രവൃത്തിദിനം 220 ആക്കാനുള്ള വിദ്യാഭ്യാസമന്ത്രിയുടെ പ്രഖ്യാപനം. 2025 മാർച്ച് 31-നു തന്നെ സ്കൂൾ അടയ്ക്കുന്ന തരത്തിലാണ് അക്കാദമിക കലണ്ടർ.ഈ മാസം മൂന്നു ശനിയാഴ്ചകൾ പ്രവൃത്തി ദിനമായിരിക്കും. ഇങ്ങനെ, 16 ശനിയാഴ്ചകൾ അധികമായി പ്രവർത്തിച്ച് 220 അധ്യയനദിവസങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യം.
No comments
Post a Comment