Header Ads

  • Breaking News

    സിംകാർഡ് തട്ടിപ്പിൽ 2 പേർ അറസ്റ്റിൽ:സിംകാർഡ് കൈക്കലാക്കിയത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്ന് തെറ്റിദ്ധരിപ്പിച്ച്



    മട്ടന്നൂർ: ജീവകാരുണ്യ പ്രവർത്തനങ്ങൾ ക്കെന്ന് തെറ്റിദ്ധരിപ്പിച്ച് വിദ്യാർഥി കളിൽനിന്നടക്കം സിംകാർഡ് കൈക്കലാക്കി തട്ടിപ്പ് സംഘത്തിന് കൈമാറുന്ന റാക്കറ്റിലെ രണ്ടുപേർ അറസ്റ്റിൽ ശിവപുരം തിരുവങ്ങാടൻ ഹൗസിൽ ടി പി മുഹമ്മദ് സ്വാലിഹ് (22), കദർജാസ് ഹൗസിൽ മുഹമ്മദ് മിഹാൽ (22) എന്നിവരെയാണ് മട്ടന്നൂർ പൊലിസ് പിടികൂടിയത്. ഒരുമാസം മുമ്പാണ് തട്ടിപ്പിനിരയായവർ മട്ടന്നൂർ പൊലീസിൽ പരാതി നൽകിയത്. കൂത്തുപറമ്പ് എസിപിയുടെ നിർദ്ദേശപ്രകാരം എസ് സജൻ്റെ നേതൃത്വത്തിലാണ്
    കേസ് അന്വേഷിച്ചത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പഠനാവശ്യത്തിനായി ഫോൺ വാങ്ങി നൽകുന്നുണ്ടെന്നും അതിന് ഉപയോഗിക്കാനാണെന്നും പറ ഞ്ഞാണ് തട്ടിപ്പ് സംഘം ആളുകളിൽനിന്ന് സിംകാർഡ് കൈക്ക ലാക്കിയത്. ഒരു സിംകാർഡിന് അഞ്ഞൂറ് രൂപ പ്രതിഫലം നൽകിയിരുന്നു. മട്ടന്നൂർ മേഖലയിൽ നിന്ന് ആയിരക്കണക്കിന് സിം കാർഡ് സംഘടിപ്പിച്ച റാക്കറ്റിലെ കണ്ണികളാണ് പിടിയിലായത്.

    കൈക്കലാക്കുന്ന സിം കാർഡുകൾ ഗൾഫിലേക്ക് കടത്തി അവിടെ നിന്ന് ഫിലിപ്പൈൻസ്, ചൈന തുടങ്ങിയ രാജ്യങ്ങളിലെ മറ്റൊരു തട്ടിപ്പ് സംഘത്തിന് വിൽക്കുകയാണ് പതിവ്. ഒരു സിംകാർഡിന് പ്രതികൾക്ക് 2500 രൂപ പ്രതിഫലം കിട്ടിയിരുന്നതായും പൊലിസ് പറയുന്നുണ്ട്. വിറ്റഴിക്കുന്ന സിംകാർഡുകൾ ഓൺലൈൻ തട്ടിപ്പിനായാണ് വിദേശസംഘം
    ഉപയോഗിക്കുന്നത്. അറസ്റ്റിലായവരുടെ അക്കൗണ്ടിൽനിന്ന് 25 ലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ട്. ഇത് സിംകാർഡ് കച്ചവടത്തിലൂടെ ഉണ്ടാക്കിയതാണെന്നാണ് പൊലീസ് കരുതുന്നത്. പിടിയിലായ രണ്ടുപേരെയും വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നേരത്തെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒരാളെ പിടികൂടിയിരുന്നു. മട്ടന്നൂർ എസ്ഐ ആർ എൻ പ്രശാന്തും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു

    No comments

    Post Top Ad

    Post Bottom Ad