ജൂലൈ ഒന്നുമുതല്‍ കേരളത്തിലെ 39 എക്സ്പ്രസ് ട്രെയിനുകള്‍ പാസഞ്ചറാകും.
ജൂലൈ ഒന്നുമുതല്‍ കേരളത്തിലെ 39 എക്സ്പ്രസ് ട്രെയിനുകള്‍ പാസഞ്ചറാകും. കോവിഡ് ലോക്ഡൗണിന് ശേഷം ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചപ്പോള്‍ അണ്‍ റിസർവ്ഡ് എക്സ്പ്രസ് സ്പെഷല്‍ എന്ന പേരിലേക്ക് മാറ്റിയ പാസഞ്ചർ ട്രെയിനുകളാണ് തിരികെ വരുന്നത്.കേരളത്തില്‍ സർവീസ് നടത്തുന്ന 39 ട്രെയിനുകള്‍ ഉള്‍പ്പെടെ ദക്ഷിണ റെയില്‍വേയുടെ പരിധിയിലുള്ള 140 എക്സ്പ്രസ് ട്രെയിനുകളാണ് ജൂലൈ ഒന്നു മുതല്‍ വീണ്ടും പാസഞ്ചർ ട്രെയിനുകളാകുന്നത്. ഇത് സംബന്ധിച്ച് റെയില്‍വേ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. ഇതോടെ ദക്ഷിണ റെയില്‍വേയില്‍ കൂടുതല്‍ പാസഞ്ചർ ട്രെയിനുകളില്‍ മിനിമം യാത്രാ നിരക്ക് 10 രൂപയായി കുറയും. നിലവില്‍ 30 രൂപയാണ് ഈടാക്കുന്നത്.പാസഞ്ചറുകളുടെ നമ്ബരുകള്‍ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി ദക്ഷിണ റെയില്‍വേ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ യാത്രാ നിരക്ക് ഏകീകരിക്കുന്നത് സംബന്ധിച്ച് സൂചനകള്‍ ഒന്നുമില്ലെങ്കിലും നിരക്കുകള്‍ പഴയപടിയിലേക്ക് കുറയ്ക്കും എന്നാണ് കൊമേഴ്സ്യല്‍ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർ നല്‍കുന്ന വിവരം.
No comments
Post a Comment