അയല്‍വീട്ടിലെ റിമോട്ട് ഗേറ്റില്‍ കുടുങ്ങി 9 വയസുകാരന് ദാരുണാന്ത്യം
മലപ്പുറം തിരൂര്‍ വൈലത്തൂരില്‍ അയല്‍വീട്ടിലെ റിമോട്ട് ഗേറ്റില്‍ കുടുങ്ങി ഒമ്പത് വയസുകാരന് ദാരുണാന്ത്യം. ചിലവില്‍ അബ്ദുല്‍ ഗഫൂറിന്റെയും സജിലയുടേയും മകന്‍ മുഹമ്മദ് സിനാന്‍ ആണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് അപകടം. വീട്ടില്‍ നിന്ന് നമസ്‌കാരത്തിനായി പള്ളിയിലേക്ക് പോയ സിനാനെ അയല്‍വീട്ടിലെ റിമോട്ട് ഗേറ്റിനുള്ളില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരൂര്‍ എ.ഇ.ടി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് സിനാന്‍. പോസ്റ്റ്‌മോര്‍ട്ടം വെള്ളിയാഴ്ച മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
No comments
Post a Comment