Header Ads

  • Breaking News

    മൺസൂൺ മഴ ; ചെറിയ പ്രദേശങ്ങളിലെ അതിതീവ്രമഴ കൂടുന്നു



    തിരുവനന്തപുരം :- മൺസൂൺ മഴയുടെ സ്വാഭാവികരീതിയിൽനിന്നുള്ള മാറ്റമാണ് കേരളത്തിലെ ദുരിതത്തിന് കാരണമെന്ന് വിദഗ്‌ധർ. മിതവും ശക്തവുമായ മഴ തുടർച്ചയായി പെയ്യുന്നതായിരുന്നു മൺസൂണിൻ്റെ സ്വഭാവം. എന്നാൽ, ഇപ്പോൾ ചെറിയസമയത്തിനിടെ ചെറിയപ്രദേശത്ത് പെയ്യുന്ന ഒറ്റപ്പെട്ടതും അതിതീവ്രവുമായ മഴ കൂടിവരുന്നു. ഈ മഴ അതത് പ്രദേശത്ത് വലിയ നാശ നഷ്ടം വരുത്തുന്നു. മൺസൂൺ മഴയുടെ സ്വാഭാവിക രീതിയിലെ മാറ്റം കൗൺസിൽ ഓഫ് എനർജി, എൻവയൺമെൻ്റ് ആൻഡ് വാട്ടറിന്റെ പഠനത്തിൽ വ്യക്തമായിട്ടുണ്ട്. ഒന്നുകിൽ വലിയകുറവ് അല്ലെങ്കിൽ വളരെ കൂടുതൽ എന്നനിലയിലാണ് മാറ്റം. 2012 മുതൽ 2022 വരെ രാജ്യത്ത് 55 ശതമാനം താലൂക്കുകളിൽ അധികമഴ പെയ്തു. 

    ജില്ലാതലങ്ങളിൽ പ്രാദേശികമായി മഴ അളവെടുക്കാൻ സന്നദ്ധസംഘടനകൾ 7 നടത്തുന്ന ശ്രമം നല്ലതുടക്കമാണെന്ന് മീനച്ചിലാറിനെക്കുറിച്ച് പഠനം നടത്തിയ ഡോ. ലതാ ചെറിയാൻ പറഞ്ഞു. മേഘവിസ്ഫോടനം പോലുള്ള അവസ്ഥകൾ എവിടെയുണ്ടായാലും രേഖപ്പെടുത്താൻ ഇത് ഗുണമാകും. മേഘവിസ്ഫോടനങ്ങളുടെ എണ്ണം കൂടിവരുന്നതായി കുസാറ്റ് റഡാർ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. എം.ജി മനോജ് പറയുന്നു. കടലിന്റെ അതിതാപനം നീരാവി രൂപവത്കരണം ശക്തമാക്കുകയും അത് മേഘങ്ങളായി ഒരു പ്രത്യേകയിടത്ത് കൂമ്പാരമായി കേന്ദ്രീകരിക്കുകയും ചെയ്യുന്നതാണ് കാരണം. കടുത്തവേനലിന് പിന്നാലെവന്ന മൺസൂൺ കാലമായതിനാൽ ഇത്തവണ ഈ പ്രതിഭാസം കൂടുതൽ ശക്തമാകാനാണ് സാധ്യത.


    No comments

    Post Top Ad

    Post Bottom Ad