Header Ads

  • Breaking News

    കുട്ടികളിലെ ലഹരി ഉപയോഗം ; പല്ലും നഖവും പരിശോധിക്കും



    തിരുവനന്തപുരം :- സ്കൂൾ തലത്തിൽ ലഹരിനിർമാർജനയജ്ഞം ഇത്തവണ പരിശോധനയിലും ഉപദേശത്തിലും മാത്രം ഒതുങ്ങില്ല. ലഹരി ഉപയോഗിക്കുന്ന കുട്ടികളെ കണ്ടെത്താൻ പല്ലും നഖവും പരിശോധിക്കാൻ തയ്യാറെടുക്കുകയാണ് വിദ്യാഭ്യാസവകുപ്പ്. ഈ വർഷം സ്കൂളുകളിൽ വ്യാപകമായി ദന്തപരിശോധനാ ക്യാമ്പുകൾ സംഘടിപ്പിക്കും. കുട്ടികളുടെ ദന്താരോഗ്യം ഉറപ്പാക്കുന്നതിനു പുറമേ, ലഹരി ഉപയോഗം തിരിച്ചറിയാനുംഈ പരിശോധന സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു. ലഹരിനിർമാർജന പ്രവർത്തനങ്ങളും ഇടപെടലുകളും ഉറപ്പാക്കാൻ സ്കൂളുകളിൽ ഇന്റർവെൻഷൻ രജിസ്റ്ററും നിർബന്ധമാക്കും. 

    കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം കൈകാര്യം ചെയ്യാൻ വേനലവധി ക്യാമ്പിൽ അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു. ഈ കുട്ടികളുടെ ഐഡന്റിറ്റി പരസ്യമാക്കാതെ, പോലീസിൻ്റെയും എക്സൈസിന്റെയും സഹായത്തോടെ തുടർചികിത്സയും പുനരധിവാസവും ഉറപ്പാക്കാനാണ് നിർദേശം. സ്കൂ ളുകളിൽ ആൻ്റി നർക്കോട്ടിക് ക്ലബ്ബുകൾ രൂപവത്‌കരിക്കും. ക്ലസ്റ്റർ അടിസ്ഥാനത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചുള്ള ആൻ്റി-ഡ്രഗ് പാർലമെന്റും നടത്തും.

    No comments

    Post Top Ad

    Post Bottom Ad