കണ്ണൂർ പയ്യന്നൂരിൽ ഉറങ്ങിക്കിടക്കുന്നതിനിടെ ദേഹത്ത് സീലിംങ്ഫാൻ പൊട്ടി വീണ് യുവാവ് മരിച്ചു.
കണ്ണൂർ : കണ്ണൂർ പയ്യന്നൂർ രാമന്തളി എട്ടിക്കുളം അമ്പലപ്പാറയിലെ ആയിഷ മൻസിലിൽ കെ.കെ.മുഹമ്മദ് സമീർ (48) ആണ് മരിച്ചത്. കിടപ്പമുറിയിലെ സീലിംങ് ഫാൻ പൊട്ടി ദേഹത്ത് വീഴുകയായിരുന്നു.
കോൺക്രീറ്റ് ഉൾപ്പെടെ അടർന്ന് വീഴുകയായിരുന്നു. പരിയാരം മെഡി. കോളേജാശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വുഡ് പോളിഷിങ് കരാറുകാരനാണ്.പരേതനായ എൻ.പി. ഇബ്രാഹിം കുഞ്ഞ് ആയിഷ ദമ്പതികളുടെ മകനാണ്. പി.പി.ഷാനിബയാണ് ഭാര്യ. മകൾ: ഷാഹിന. സഹോദരങ്ങൾ: എ.കെ. ഫൈസൽ, സെറീന, പരേതയായ ഷാഹിന.
No comments
Post a Comment