Header Ads

  • Breaking News

    സംസ്ഥാനത്തിന്റെ പേര് ഇനികേരള അല്ല 'കേരളം'; പ്രമേയം പാസ്സാക്കി നിയമസഭ



    തിരുവനന്തപുരം :
    ഭരണഘടനയിൽ സംസ്ഥാനത്തിൻ്റെ പേര് കേരളം എന്നാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ ഏകകണ്ഠേന പാസാക്കി.

    മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്.

    കഴിഞ്ഞവർഷം ഓഗസ്റ്റിൽ ഇതേ കാര്യം ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. പക്ഷെ സാങ്കേതിക പ്രശ്നങ്ങൾ കൊണ്ടാണ് വീണ്ടും അവതരിപ്പിച്ചത്.

    ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും മാറ്റം ആവശ്യപ്പെട്ടായിരുന്നു ആദ്യ പ്രമേയം.

    എന്നാൽ ഒന്നാം പട്ടികയിൽ മാത്രം മാറ്റം വരുത്തിയാൽ മതിയെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് നിർദ്ദേശിച്ചു. ഇതേത്തുടർന്നാണ് പ്രമേയം വീണ്ടും അവതരിപ്പിച്ചത്.

    സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും ഭരണഘടനയിൽ ഗവണ്‍മെന്‍റ് ഓഫ് കേരള എന്ന തുടരുന്ന സംസ്ഥാനത്തിന്‍റെ പേര് മാറ്റണം എന്നത് ഏറനാളത്തെ പൊതു ആവശ്യമാണ്.

    കേരളം എന്ന പേര് ചരിത്രത്തിലും സാഹിത്യത്തിലും ഉണ്ടായിട്ടും അത് കേരള ആയി മാറിയത് ഇംഗ്ലീഷ് പ്രയോഗം കാരണമാണ്.

    ഐക്യ കേരളം രൂപീകരിച്ച് ആറര പതിറ്റാണ്ടായിട്ടും 'കേരളം'എന്ന പേര് സംസ്ഥാനത്തിന് നൽകാനും രേഖകളിൽ മാറ്റാനും കഴിഞ്ഞിരുന്നില്ല.

    മലയാളത്തിൽ കേരളം എന്നാണെങ്കിലും സർക്കാർ രേഖകളിൽ ഇംഗ്ലീഷിൽ ഗവൺമെൻറ് ഓഫ് കേരള എന്നാണ്.

    കേരള വേണ്ട, കേരളം മതി: പേര് മാറ്റ പ്രമേയം ഐക്യകണ്ഠേന പാസാക്കി നിയമസഭ

    സംസ്ഥാനത്തിന്‍റെ പേര് ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും കേരളം എന്നാക്കി മാറ്റുന്നതിന് കേന്ദ്ര സർക്കാരോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കി. 'കേരള' എന്നുള്ളത് 'കേരളം' എന്നാക്കി മാറ്റണമെന്നാണ് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്. ചട്ടം 118 പ്രകാരമുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ അവതരിപ്പിച്ചത്.

    ഭരണഘടന അനുസരിച്ച് ഈ വിഷയത്തിലുള്ള നടപടികൾ ക്രമങ്ങൾ കേന്ദ്ര സർക്കാർ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ നമ്മുടെ സംസ്ഥാനത്തിന്റെ പേര് കേരള എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

    ഇത് കേരളം എന്നാക്കി ഭേദഗതിപ്പെടുത്തുന്നതിനുവേണ്ട അടിയന്തര നടപടികള്‍ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന് നിയമസഭ ഏകകണ്ഠമായി കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നുവെന്ന് പ്രമേയത്തിൽ പറയുന്നു. സംസ്ഥാനത്തിന്‍റെ ആവശ്യം അംഗീകരിച്ചാല്‍ ഇംഗ്ലീഷിലും മലയാളത്തിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നാകും

    No comments

    Post Top Ad

    Post Bottom Ad