Header Ads

  • Breaking News

    കരസേനയിൽ അഗ്നിവീർ; കേരളത്തിലെ റിക്രൂട്ട്മെന്റ് റാലി; തീയതികൾ ഇങ്ങനെ

    അഗ്നിവീർ നിയമനങ്ങൾക്കായി കരസേന നടത്തുന്ന റിക്രൂട്ട്മെന്റ് റാലികളുടെ തീയതികൾ പ്രഖ്യാപിച്ചു. ഈ മാസം 24 മുതലാണ് റാലികൾ തുടങ്ങുക. സംസ്ഥാനത്ത് കോഴിക്കോട് ആർമി റിക്രൂട്ട്മെന്റ് ഓഫീസിനി കീഴിലുള്ള റാലി ജൂലൈ 18 മുതൽ 25 വരെ വയനാട് കൽപ്പറ്റയിൽ നടക്കും. തിരുവനന്തപുരം ആർമി റിക്രൂട്ട്മെന്റ് ഓഫീസിന് കീഴിൽ നവംബർ 6 മുതൽ 15 വരെ തിരുവനന്തപുരത്താണ് റാലി നടക്കുക.


    വയനാട് റാലിയിൽ ലക്ഷദ്വീപ്, മാഹി, വടക്കൻ ജില്ലകൾക്കാണ് അവസരം. തിരുവനന്തപുരം റാലിയിൽ തെക്കൻ ജില്ലക്കാർക്കും പങ്കെടുക്കാം. സോൾജ്യർ ടെക്ന‌ിക്കൽ നഴ്‌സിങ് അസിസ്റ്റന്റ്, സിപോയ് ഫാർമ, ആർടിജെസിഒ എന്നീ വിഭാഗങ്ങളിലേക്കുള്ള (എല്ലാ ജില്ലക്കാർക്കും) റിക്രൂട്ട്മെന്റ് റാലിയും നവംബർ 6 മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കും.


    ഏപ്രിലിൽ നടത്തിയ ഓൺലൈൻ പൊതുപ്രവേശന പരീക്ഷയിൽ (സിഇഇ) യോഗ്യത നേടിയ ഉദ്യോഗാർഥികൾക്കാണ് റാലിയിൽ പങ്കെടുക്കാൻ അവസരം.


    അപേക്ഷകർക്ക് രജിസ്റ്റർ ചെയ്ത ഇ- മെയിലിൽ അഡ്‌മിറ്റ് കാർഡ് ലഭിക്കും.


    വിശദവിവരങ്ങൾക്ക് :


    www.joinindianarmy.nic.in വെബ്സൈറ്റ് സന്ദർശിക്കുക.

    No comments

    Post Top Ad

    Post Bottom Ad