പരീക്ഷകളെ സംബന്ധിച്ചുള്ള ആശങ്ക പരിഹരിക്കാന്‍ വിളിക്കാം ടെലി മനസിലേക്ക്.
കണ്ണൂർ : മത്സര പരീക്ഷകള്‍ കുട്ടികളിൽ ഉണ്ടാക്കുന്ന നിരാശയും മറ്റ് മാനസിക ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിന് ടെലി മനസ് സേവനങ്ങള്‍ സജ്ജമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
14416 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ചാല്‍ ടെലി കൗണ്‍സിലിംഗും മറ്റ് മാനസിക ആരോഗ്യ സേവനങ്ങളും ലഭ്യമാകും. ടെലി മനസ് സേവനങ്ങള്‍ 24 മണിക്കൂറൂം ലഭ്യമാണ്.
കൂടാതെ മാനസിക ആരോഗ്യ പരിപാടി വഴി എല്ലാ ജില്ലകളിലും ആവശ്യമെങ്കില്‍ നേരിട്ടുളള സേവനങ്ങള്‍ നല്‍കുന്നതിനുള്ള സംവിധാനവും ഇതിലുണ്ട്.
No comments
Post a Comment