Header Ads

  • Breaking News

    കണ്ണൂർ പളളിക്കുളത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു


    പുതിയതെരു : പള്ളിക്കുളത്തുണ്ടായ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു. കമ്പിൽ പാട്ടയം സ്വദേശി മൂഹ്‌സിൻ മുഹമ്മദ്‌ (22) ആണ് മരണപ്പെട്ടത്. കണ്ണൂരിലേക്ക് പോകുകയായിരുന്ന മൂഹ്‌സിൻ സഞ്ചരിച്ച ബൈക്കും തളിപ്പറമ്പിലേക്ക് പോകുകയായിരുന്ന ബസും കൂട്ടിയിടിച്ചായായിരുന്നു അപകടം. അപകടം നടന്നയുടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ബൈക്കിൽ ഒപ്പം യാത്ര ചെയ്യുകയായിരുന്ന കാട്ടാമ്പള്ളി സ്വദേശി ആദിലിനെ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
    പാട്ടയം മുല്ലിക്കോട്ട് സൈബുവിൻ്റെയും പരേതനായ മുഹമ്മദിന്റെയും മകനാണ് മൂഹ്‌സിൻ. കാരക്കുണ്ട് എം.എം കോളേജ് വിദ്യാർഥിയാണ്


    No comments

    Post Top Ad

    Post Bottom Ad