Header Ads

  • Breaking News

    ഒന്നിച്ചിരുന്ന് വീഡിയോ കാണാം, വീഡിയോ കോളിൽ കൂടുതൽ പേർ- വാട്സാപ്പിൽ പുതിയ അപ്ഡേറ്റുകൾ

    2015 ലാണ് വാട്‌സാപ്പില്‍ കോളിങ് സൗകര്യം അവതരിപ്പിച്ചത്. അതിന് ശേഷം ഗ്രൂപ്പ് കോളുകള്‍, വീഡിയോ കോളുകള്‍ ഉള്‍പ്പടെ പലവിധ പരിഷ്‌കാരങ്ങള്‍ക്ക് വിധേമായിട്ടുണ്ട്. ഇപ്പോളിതാ വാട്‌സാപ്പിലെ വീഡിയോ കോളിങ് ഫീച്ചറില്‍ വിവിധ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

    വാട്‌സാപ്പിന്റെ മൊബൈല്‍ ഡെസ്‌ക്ടോപ്പ് ആപ്പുകള്‍ക്ക് വേണ്ടിയുള്ള അപ്‌ഡേറ്റുകളാണ് അവതരിപ്പിച്ചത്. വീഡിയോ കോളില്‍ പങ്കെടുക്കുന്ന പരമാവധി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചതുള്‍പ്പടെ പ്രധാനമായും മൂന്ന് മാറ്റങ്ങളാണ് വാട്‌സാപ്പ് അവതരിപ്പിച്ചത്.

    ഡെസ്‌ക്ടോപ്പ് ആപ്പില്‍ വാട്‌സാപ്പ് വീഡിയോ കോളില്‍ ഇനി ഒരേ സമയം കൂടുതല്‍ അംഗങ്ങള്‍ക്ക് പങ്കെടുക്കാനാവും. നേരത്തെ വിന്‍ഡോസ് ആപ്പില്‍ 16 പേരെയും മാക്ക് ഒഎസില്‍ 18 പേരെയുമാണ് വീഡിയോ കോളില്‍ അനുവദിച്ചിരുന്നത്. ഇത് 32 ആയി വര്‍ധിപ്പിച്ചു. മൊബൈല്‍ പ്ലാറ്റ്‌ഫോമില്‍ നേരത്തെ തന്നെ 32 പേര്‍ക്ക് വീഡിയോകോളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നു.

    ശബ്ദത്തോടു കൂടി സ്‌ക്രീന്‍ ഷെയര്‍ ചെയ്യാനുള്ള സൗകര്യവുമുണ്ട്. വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് ഒന്നിച്ചിരുന്ന് സിനിമ കാണാനും വീഡിയോകള്‍ ആസ്വദിക്കാനും ഇതുവഴി സാധിക്കും. സ്‌ക്രീന്‍ ഷെയര്‍ ചെയ്യുന്നതിനൊപ്പം അതിലെ ശബ്ദവും മറ്റുള്ളവരുമായി പങ്കുവെക്കാനാവും.

    ഗ്രൂപ്പ് വീഡിയോ കോളില്‍ സംസാരിക്കുന്ന ആളുടെ വിന്‍ഡോ സ്‌ക്രീനില്‍ ആദ്യം കാണുന്ന സ്പീക്കര്‍ ഹൈലൈറ്റ് അപ്‌ഡേറ്റും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

    വാട്‌സാപ്പ് വീഡിയോ കോളിലെ ശബ്ദത്തിന്റേയും വീഡിയോയുടെയും ഗുണമേന്മ ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങളും തങ്ങള്‍ നടത്തുന്നുണ്ടെന്ന് വാട്‌സാപ്പ് പറയുന്നു. ഇതിനായി അടുത്തിടെ എംലോ കൊഡെക്ക് (Mlow Codec) അവതരിപ്പിച്ചിരുന്നു. വാട്‌സാപ്പ് മൊബൈലില്‍ നിന്നുള്ള വീഡിയോ വോയ്‌സ് കോളുകളില്‍ നോയ്‌സ് എക്കോ കാന്‍സലേഷന്‍ സൗകര്യങ്ങള്‍ ലഭ്യമാണ്. അതിവേഗ കണക്ടിവിറ്റി ഉള്ളവര്‍ക്ക് ഉയര്‍ന്ന റസലൂഷനില്‍ വീഡിയോ കോള്‍ ചെയ്യാനുമാവും.

    No comments

    Post Top Ad

    Post Bottom Ad