Header Ads

  • Breaking News

    കെ രാധാകൃഷ്ണന്‍ ഇന്ന് മന്ത്രിസ്ഥാനം രാജിവെക്കും; എംഎല്‍എ പദവിയും ഒഴിയും


    തിരുവനന്തപുരം: മന്ത്രി കെ രാധാകൃഷ്ണന്‍ ഇന്ന് മന്ത്രിസ്ഥാനം രാജിവെക്കും. രാജിവെച്ചുകൊണ്ടുള്ള കത്ത് മന്ത്രി രാധാകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. നിയമസഭാംഗത്വം രാജിവെച്ചു കൊണ്ടുള്ള കത്ത് സ്പീക്കര്‍ ഷംസീറിനും രാധാകൃഷ്ണന്‍ ഇന്ന് നല്‍കും

    ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലേക്ക് വിജയിച്ചതിനെത്തുടര്‍ന്നാണ് രാധാകൃഷ്ണന്‍ രാജിവെക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎം വിജയിച്ച ഏക മണ്ഡലം കൂടിയാണ് ആലത്തൂര്‍. സിറ്റിങ് എംപിയായിരുന്ന കോണ്‍ഗ്രസിന്റെ രമ്യ ഹരിദാസിനെയാണ് സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന രാധാകൃഷ്ണന്‍ തോല്‍പ്പിച്ചത്. രാധാകൃഷ്ണന്‍ നിയമസഭാംഗത്വം രാജിവെക്കുന്നതോടെ ചേലക്കരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കും. കോണ്‍ഗ്രസ് രമ്യ ഹരിദാസിനെ ചേലക്കരയില്‍ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രാധാകൃഷ്ണന് പകരം മന്ത്രി ആരെന്നത് സിപിഎം നേതൃയോഗത്തില്‍ തീരുമാനമെടുത്തേക്കും. മാനന്തവാടി എംഎല്‍എയും പട്ടികവര്‍ഗ വിഭാഗം നേതാവുമായ ഒ ആര്‍ കേളുവിന്റെ പേരിനാണ് മുന്‍ഗണനയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.


    No comments

    Post Top Ad

    Post Bottom Ad