Header Ads

  • Breaking News

    പത്തനംതിട്ടയിൽ ഡോക്ടർമാർ ഇറങ്ങിയോടി; ചട്ടവിരുദ്ധ സ്വകാര്യപ്രാക്ടീസിൽ വിജിലൻസ് റെയ്ഡ്



    ഡോക്ടർമാരുടെ ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസ് കണ്ടെത്താൻ വിജിലൻസ് റെയ്ഡ്. പത്തനംതിട്ടയിൽ പരിശോധനക്കെത്തിയപ്പോൾ രണ്ട് ഡോക്ടർമാർ ഇറങ്ങിയോടി. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വനിത ഡോക്ടർ ഉൾപ്പെടെയാണ് ഇറങ്ങിയോടിയത്. ആറ് ഡോക്ടർസിനെതിരെ വിജിലൻസ് വകുപ്പുതല നടപടിക്ക് ശിപാർശ ചെയ്യുംആശുപത്രി വളപ്പിനുള്ളിൽ തന്നെ ഇവർ പ്രാക്ടീസ് നടത്തുന്നുണ്ടായിരുന്നു. ഇവിടെ ഉദ്യോ​ഗസ്ഥർ എത്തിയപ്പോഴാണ് ഡോക്ടർമാർ ഇറങ്ങിയോടിയത്. പിടികൂടുമെന്ന് ഭയപ്പെട്ട് ഇറങ്ങിയോടിയതാകാമെന്നാണ് വിജിലൻസ് ഉദ്യോ​ഗസ്ഥർ പറയുന്നത്സ്വകാര്യപ്രാക്ടീസിനായി ചില ചട്ടങ്ങൾ ആരോ​ഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ആ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രാക്ടീസ് ചെയ്യാൻ പാടില്ല. അങ്ങനെ ആരെങ്കിലും പ്രാക്ടീസ് നടത്തുന്നുണ്ടോ എന്നറിയാൻ വേണ്ടിയുള്ള പരിശോധനയാണ് വിജിലൻസ് നടത്തിയത്. അതിന്റെ ഭാ​ഗമായിട്ടാണ് പത്തനംതിട്ടയിലും കോഴഞ്ചേരിയിലും വിജിലൻസ് സംഘം പരിശോധനക്കെത്തിയത്.


    No comments

    Post Top Ad

    Post Bottom Ad