Header Ads

  • Breaking News

    തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയുടെ തലമുടി ഷവായി മെഷീനില്‍ കുടുങ്ങി, ഒഴിവായത് വൻ അപകടം, കുട്ടിയെ രക്ഷിച്ചത് ഫയര്‍ഫോഴ്സ് എത്തി.



    തിരുവനന്തപുരം: വിദ്യാർത്ഥിനിയുടെ തലമുടി ഹോട്ടലിലെ ഷവായി മെഷീനില്‍ കുടുങ്ങി. തിരുവനന്തപുരം പാളയം നൂർമഹല്‍ ഹോട്ടലിലാണ് സംഭവം.

    നിലമേല്‍ എൻ.എസ്.എസ് കോളേജ് വിദ്യാർത്ഥിനി അധീഷ്യക്കാണ് അപകടം പറ്റിയത്.

    ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. മഴ പെയ്തതോടെ പെണ്‍കുട്ടി കടയിലേക്ക് ഓടിക്കയറുന്നതിനിടയിലാണ് അപകടം. കാല്‍ വഴുതി വീണ പെണ്‍കുട്ടിയുടെ തല മെഷീനില്‍ ഇടിക്കുകയായിരുന്നു.പ്രവർത്തിച്ചുകൊണ്ടിരുന്ന മെഷീനില്‍ മുടി കുരുങ്ങിയതിനൊപ്പം ഉരുകി പിടിക്കുകയും ചെയ്തു.

    ഉടൻ മെഷീൻ ഓഫാക്കിയതിനാല്‍ വലിയ അപകടമൊഴിവായി. ഫയർഫോഴ്സ് എത്തി മുടി മുറിച്ച്‌ വിദ്യാർത്ഥിനിയെ രക്ഷിച്ചു. കുട്ടിക്ക് മറ്റു പരിക്കുകളില്ല

    No comments

    Post Top Ad

    Post Bottom Ad