Header Ads

  • Breaking News

    നിങ്ങളുടെ ആന്‍ഡ്രോയ്‌ഡ് ഫോണ്‍ നഷ്‌ടമായാല്‍ എളുപ്പം കണ്ടെത്താം, ഡാറ്റ ചോരും എന്ന പേടി വേണ്ട; ഇതാ വഴി


    ഒട്ടുമിക്ക ആന്‍ഡ്രോയ്‌ഡ് ഫോണുകളിലും ഒരു ഇന്‍ബിള്‍ട്ട് ഫീച്ചര്‍ അടങ്ങിയിട്ടുണ്ട്, എന്നാല്‍ ചില സെറ്റിംഗുകള്‍ ഉറപ്പുവരുത്തണം

    How to find a lost Android smartphone through Find My Device feature of Google

    മൊബൈല്‍ ഫോണുകള്‍ നഷ്‌ടമാകുന്നത് എല്ലാവരെ സംബന്ധിച്ചും വലിയ പ്രയാസമുണ്ടാക്കുന്ന കാര്യമാണ്. നിങ്ങളെടുത്ത ഏറെ ചിത്രങ്ങള്‍, സേവ് ചെയ്‌തിരിക്കുന്ന അനേകം വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, മറ്റ് വ്യക്തിഗത വിവരങ്ങള്‍ എന്നിവയൊക്കെ ഫോണിനൊപ്പം നഷ്‌ടമാകും. ഫോണിലെ വിവരങ്ങള്‍ ചോരുമോ എന്ന ആശങ്ക ഇതിന് പുറമെയാണ്. എന്നാല്‍ സ്‌മാര്‍ട്ട്‌ഫോണുകള്‍ നഷ്‌ടമായാല്‍ അത് എവിടെയെന്ന് കണ്ടെത്താന്‍ എളുപ്പമാര്‍ഗമുണ്ട്. എന്നാല്‍ പലര്‍ക്കും ഈ ഫീച്ചറിനെ പറ്റി അറിയില്ല എന്നതാണ് വസ്‌തുത. 

    ഒട്ടുമിക്ക ആന്‍ഡ്രോയ്‌ഡ് ഫോണുകളിലും ഒരു ഇന്‍ബിള്‍ട്ട് ഫീച്ചര്‍ അടങ്ങിയിട്ടുണ്ട്. 'ഫൈന്‍ഡ് മൈ ഡിവൈസ്' (Find My Device) എന്നാണ് ഇതിന്‍റെ പേര്. ഈ ഫീച്ചര്‍ ഉപയോഗിച്ച് നഷ്‌ടപ്പെട്ട ഫോണിന്‍റെ ലൊക്കേഷന്‍ കണ്ടെത്താനാകും. ലൊക്കേഷന്‍ മാത്രമല്ല, നഷ്‌ടമായ ഫോണ്‍ ലോക്ക് ചെയ്യാനും ഡാറ്റകള്‍ നീക്കംചെയ്യാനും ഇതുവഴി കഴിയും. എന്നാല്‍ ഇതിന് ചില സെറ്റിംഗുകള്‍ നമ്മള്‍ ഫോണില്‍ മുന്‍കൂറായി ചെയ്തുവെക്കേണ്ടതുണ്ട്. 
    നിങ്ങളുടെ ഫോണില്‍ ആന്‍ഡ്രോയ്‌ഡ് 8.0ഓ പുതിയ വേര്‍ഷനോ ഉണ്ടെന്ന് ഉറപ്പാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഫൈന്‍ഡ് മൈ ഡിവൈസ് ഓപ്ഷന്‍ ഇനാബിള്‍ഡ് ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കുക. ലൊക്കേഷനും ഓണാക്കിയിരിക്കണം. ഗൂഗിള്‍ പ്ലേ വിസിബിളിറ്റിയും ഇനാബിള്‍ ചെയ്തിട്ടുണ്ടാവണം. മൊബൈല്‍ ഇന്‍റര്‍നെറ്റുമായി ബന്ധിപ്പിച്ചിട്ടുണ്ടാവണം. ഒരു ഗൂഗിള്‍ അക്കൗണ്ടുമായി ഫോണ്‍ ബന്ധിപ്പിക്കുകയും വേണം. 
    നഷ്‌ടമായ ആന്‍ഡ്രോയ്‌ഡ് ഫോണ്‍ എവിടെയെന്ന് കണ്ടെത്താന്‍ മറ്റൊരു ആന്‍ഡ്രോയ്‌ഡ് ഫോണില്‍ നിന്ന് ഫൈന്‍ഡ് മൈ ഡിവൈസ് സന്ദര്‍ശിക്കുകയോ ഫൈന്‍ഡ് മൈ ഡിവൈസ് ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യുക. നഷ്‌ടമായ ഫോണിലെ ഗൂഗിള്‍ അക്കൗണ്ട് വിവരങ്ങള്‍ വച്ച് ലോഗ്‌ഇന്‍ ചെയ്യുക. ഇതോടെ നിങ്ങള്‍ക്ക് നഷ്‌ടമായ ഫോണിന്‍റെതായി അവസാനം രജിസ്റ്റര്‍ ചെയ്യപ്പെട്ട ലൊക്കേഷന്‍ കാണാനാകും. നഷ്‌ടമായ ഫോണിന്‍റെ കണക്‌റ്റിവിറ്റി സ്റ്റാറ്റസും ബാറ്ററിയും കൂടി ഇതിനൊപ്പം അറിയാം. 

    ഫോണ്‍ നഷ്‌ടമായത് തൊട്ടടുത്ത് വച്ചാണെങ്കില്‍ പ്ലേ സൗണ്ട് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. അഞ്ച് മിനുറ്റ് നേരത്തേക്ക് ഫോണ്‍ സൈലന്‍ഡ് മോഡിലാണെങ്കില്‍ പോലും ഫുള്‍ വോളിയത്തില്‍ റിങ് ചെയ്യും. ഇതിന് പുറമെ ഫോണ്‍ ലോക്ക് ചെയ്യാനും ഫോണിലെ എല്ലാ വിവരങ്ങളും ഡിലീറ്റ് ചെയ്യാനും ഇങ്ങനെ റിമോട്ട് മാര്‍ഗത്തിലൂടെ സാധിക്കും. ഫോണ്‍ ഒരിക്കലും തിരികെ ലഭിക്കില്ല എന്നുറപ്പുള്ള സാഹചര്യത്തില്‍ ഈ ഓപ്ഷന്‍ ഉപകരിക്കും. 

    No comments

    Post Top Ad

    Post Bottom Ad