Header Ads

  • Breaking News

    നെഗറ്റീവ് റിവ്യൂ പറയാതിരിക്കാം, പക്ഷേ അഞ്ച് ലക്ഷം തരണം! സിനിമകള്‍ക്കെതിരെ റിവ്യൂ ബോംബിംഗ് നടത്തുന്ന യൂട്യൂബര്‍മാര്‍ക്കെതിരെ ഇഡിയ്ക്ക് പരാതി നല്‍കാനൊരുങ്ങി നിര്‍മ്മാതാക്കള്‍.



    റണാകുളം: റിലീസാകുന്ന സിനിമകള്‍ക്കെതിരെ റിവ്യൂ ബോംബിംഗ് നടത്തുന്ന യൂട്യൂബർമാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനൊരുങ്ങി നിർമ്മാതാക്കള്‍.

    യൂട്യൂബർമാർക്കെതിരെ ഇഡിയ്ക്ക് പരാതി നല്‍കാനാണ് നിർമ്മാതാക്കളുടെ തീരുമാനം. സിനിമകള്‍ക്കെതിരെ നെഗറ്റീവ് റിവ്യൂ നല്‍കാതിരിക്കാൻ യൂട്യൂബർമാർ ലക്ഷങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെന്നാണ് നിർമ്മാതാക്കളുടെ പരാതി.

    മലയാളത്തിലെ മുൻനിര സിനിമാ റിവ്യൂ യൂട്യൂബർമാർക്കെതിരെയാണ് നിർമ്മാതാക്കള്‍ ഇഡിയെ സമീപിക്കാൻ ഒരുങ്ങുന്നത്. ഇവർ നടത്തുന്ന പണമിടപാടുകളുടെ വിശദാംശങ്ങളും യൂട്യൂബില്‍ നിന്നുള്ള വരുമാനവും അന്വേഷിക്കണമെന്ന് നിർമ്മാതാക്കള്‍ ഇഡിയോട് ആവശ്യപ്പെടും. ഇടനിലക്കാർ മുഖേനയാണ് യൂട്യൂബർമാർ പണം കൈപ്പറ്റുന്നത് എന്നാണ് നിർമ്മാതാക്കള്‍ വ്യക്തമാക്കുന്നത്. സിനിമകളുടെ ഡിജിറ്റല്‍ പ്രമോഷൻ നടത്തുന്നവരാണ് യൂട്യൂബർമാരുടെ ഇടനിലക്കാർ. തുക പറഞ്ഞ് ധാരണയാക്കുന്നതും പണം കൈപ്പറ്റുന്നതുമെല്ലാം ഇവരാണ്. എന്നാല്‍ എവിടെ നിന്നുമാണ് ഇവർ പണം കൈപ്പറ്റി കൈമാറുന്നതുമെന്നകാര്യത്തില്‍ വ്യക്തതയില്ല.

    അടുത്തിടെ മോശം റിവ്യൂ പറയാതിരിക്കാൻ പണം ആവശ്യപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി നിർമ്മാതാക്കള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയ്ക്ക് പരാതി നല്‍കാനൊരുങ്ങുന്നത്. നെഗറ്റീവ് റിവ്യൂ പറയാതിരിക്കാൻ അഞ്ച് ലക്ഷം രൂപവരെയാണ് ആവശ്യപ്പെടുന്നത് എന്നാണ് നിർമ്മാതാക്കള്‍ പറയുന്നത്.

    No comments

    Post Top Ad

    Post Bottom Ad