ആറ് ഹൈ വോൾട്ടേജ് സ്ഥാനാർത്ഥികൾ; കേരളത്തിൽ യുഡിഎഫ് തരംഗം
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 2019ന് ശേഷം 2024ലും യുഡിഎഫ് തരംഗം അലയടിക്കുകയാണ്. ആറ് ഹൈ വോൾട്ടേജ് മണ്ഡലങ്ങളാണ് കേരളത്തിൽ ഇക്കുറി ഒരു ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാർത്ഥികൾ ലീഡ്
ഇടുക്കി
കോൺഗ്രസ് നേതാവും സിറ്റിങ് എംപിയുമായ ഡീൻ കുര്യാക്കോസാണ് ഇടുക്കിക്കാരുടെ ഹീറോ. ഡീൻ നിലവിൽ 1.20 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടി മുന്നേറുന്നത്.
എറണാകുളം
ഇടുക്കി
കോൺഗ്രസ് നേതാവും സിറ്റിങ് എംപിയുമായ ഡീൻ കുര്യാക്കോസാണ് ഇടുക്കിക്കാരുടെ ഹീറോ. ഡീൻ നിലവിൽ 1.20 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടി മുന്നേറുന്നത്.
എറണാകുളം
കോൺഗ്രസ് നേതാവും സിറ്റിങ് എംപിയുമായ ഹൈബി ഈഡൻ എറണാകുളത്ത് തന്നെ വെല്ലുവിളിക്കാൻ ആരുമില്ലെന്ന വെല്ലുവിളിയുമായി മുന്നേറ്റം തുടരുകയാണ്. ലീഡ് നില 1.76 ലക്ഷം കടന്നിട്ടുണ്ട്.
വയനാട്
ഇന്ത്യ മുന്നണിയുടെ മുഖ്യ നേതാവും കോൺഗ്രസിന്റെ താരപ്രചാരകനുമായ രാഹുൽ ഗാന്ധി വയനാട് നിലനിർത്തുന്ന സ്ഥിതിയാണുള്ളത്. 2.22 ലക്ഷം വോട്ടുകളുടെ ലീഡാണ് അദ്ദേഹം ഇതുവരെ നേടിയത്. കഴിഞ്ഞ തവണ 2019ൽ നാല് ലക്ഷത്തിന് മുകളിലായിരുന്നു രാഹുലിന്റെ ലീഡ്.
മലപ്പുറം
മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ടയായ മലപ്പുറത്തും പൊന്നാനിയിലും ഇക്കുറിയും കാര്യങ്ങൾ അവർക്ക് അനുകൂലമാണ്. 1.61 ലക്ഷം വോട്ടുകളുടെ ലീഡാണ് അവർക്കുള്ളത്.
പൊന്നാനി
യുഡിഎഫിലെ പ്രബല കക്ഷിയായ ലീഗിന്റെ സ്ഥാനാർത്ഥി ഇ.ടി. മുഹമ്മദ് ബഷീർ 1.25 ലക്ഷം വോട്ടുകളുടെ ലീഡുമായി മുന്നിലാണ്.
കോഴിക്കോട്
കോഴിക്കോട്ടുകാരുടെ രാഘവേട്ടൻ 1.25 ലക്ഷം വോട്ടുകളുടെ ലീഡ് നേടിയെടുത്തിട്ടുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥി ഇവിടെ ജയം ഉറപ്പിച്ചിരിക്കുകയാണ്.
No comments
Post a Comment