Header Ads

  • Breaking News

    കടുത്തപോരാട്ടമില്ല, കണ്ണൂരിൽ കെ സുധാകരന് വൻമുന്നേറ്റം; മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും യുഡിഎഫിന് ലീഡ്




    കണ്ണൂർ: ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കടുത്ത പോരാട്ടം നടന്ന കണ്ണൂർ മണ്ഡലത്തിലും യുഡിഎഫിന് മുന്നേറ്റം. യുഡിഎഫ് സ്ഥാനാർഥി കെ സുധാകരൻ വൻ ലീഡിലേക്ക് കുതിക്കുകയാണ്. സുധാകരന് വെല്ലുവിളിയാവാൻ സിപിഎം ജില്ലാ സെക്രട്ടറി കൂടിയായ എൽഡിഎഫ് സ്ഥാനാർഥി എംവി ജയരാജന് സാധിച്ചില്ല. 67,000ൽ പരം വോട്ടുകൾക്കാണ് കെ സുധാകരൻ ലീഡ് ചെയ്യുന്നത്.

    എം വി ജയരാജന് മുന്നേറ്റം കാഴ്ചവെക്കാനാകാത്തത് എൽഡിഎഫിന് തിരിച്ചടിയായി. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ആധിപത്യത്തോടെയാണ് സുധാകരൻ മുന്നോട്ട് കുതിക്കുന്നത്. ഓരോ റൗണ്ട് കഴിയുമ്പോഴും സുധാകരൻ ലീഡ് ഉയർത്തിക്കൊണ്ടിരിക്കുകയാണ്.

    ആദ്യ റൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലടക്കം ലീഡ് നേടിയിരുന്നു. നിലവിൽ, ഇടതുകോട്ടകളിലടക്കം മുന്നേറ്റം നടത്തിയ കെ സുധാകരൻ ജയത്തിലേക്ക് മുന്നേറുകയാണ്.ബിജെപി സ്ഥാനാർഥി സി രഘുനാഥ് ചിത്രത്തിലേയില്ലാത്ത നിലയിലാണ്.

    No comments

    Post Top Ad

    Post Bottom Ad