നെരുവമ്പ്രം സ്വദേശികള്‍ എം.ഡി.എം.എയുമായി പിടിയില്‍
കദീജ മന്‍സിലില്‍ എം.പി.ഷമീര്‍(29), സുബൈദ മന്‍സിലില്‍ എ.ടി.ജസീല്‍(26), ആയിഷ മന്‍സിലില്‍ കെ.വി.അജ്മല്‍(30)എന്നിവരെയാണ് കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ ടീമും ശ്രീകണ്ഠാപുരം പോലീസും ചേര്‍ന്ന് പിടികൂടിയത്.
ഇവരില്‍ നിന്ന് 4.842 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഇന്നലെ രാത്രി 8.20 ന് മുക്കാടം ബസ്റ്റോപ്പിന് സമീപംവെച്ച് ഇവര്‍ സഞ്ചരിച്ച കെ.എല്‍-57 കെ. 2746 നമ്പര്‍ ഹുണ്ടായ് കാര്‍ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് ലഭിച്ചത്.
ഡാന്‍സാഫ് ടീമിന് പുറമെ ശ്രീകമ്ഠാപുരം എസ്.ഐ എം.സുജിലേഷ്, പോലീസ് ഉദ്യോഗസ്ഥരായ വിനോദ്കുമാര്‍, സി.പി.സജിമോന്‍, സി.വി.രജീഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
ജില്ലയിലെ പ്രധാന എം.ഡി.എം.എ വില്‍പ്പനക്കാരായ പ്രതികള്‍ ദിവസങ്ങളായി ഡാന്‍സാഫിന്റെ നിരീക്ഷണത്തിലായിരുന്നു.
No comments
Post a Comment