പ്ലസ് വൺ പ്രവേശനം ; അനധികൃത പണപ്പിരിവ് പരിശോധിക്കാൻ സ്ക്വാഡുകൾ
തിരുവനന്തപുരം :- പ്ലസ്‌വണിനു ചേരുന്നവരിൽ നിന്ന് പി.ടി.എ. ഫണ്ട്, സ്കൂൾവികസന ഫണ്ട് തുടങ്ങിയ പേരുകളിൽ അനധികൃതമായി വലിയതുക പിരിക്കുന്നതു തട യാൻ പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന, ജില്ലാ തലങ്ങളിൽ സ്ക്വാഡുകൾ രൂപവത്‌കരിച്ചു. പ്രവേശനം നടക്കു മ്പോൾ ഇവർ സ്കൂളുകളിൽ പരിശോധന നടത്തും. അനധികൃത പണപ്പിരിവ് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കാനാണു നിർദേശം. പി.ടി.എ. ഫണ്ടിൻ്റെയും സ്കൂൾ വി കസനത്തിന്റെയും പേരിൽ ചില സർ ക്കാർ, എയ്‌ഡഡ് സ്കൂളുകളിൽ 5,000 മുതൽ 15,000 വരെ രൂപ വാങ്ങുന്നതാ യി ആക്ഷേപമുണ്ട്. ഇതു ശ്രദ്ധയിൽപ്പെട്ടതിനാലാണ് പരിശോധന നടത്തുന്നതെ ന്ന് ഉത്തരവിൽ പറയുന്നു.
വിദ്യാർഥികൾ അടയ്ക്കേണ്ട ഫീസ് എത്രയെന്ന് അലോട്മെന്റുറുകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനൊപ്പം പി.ടി .എ. അംഗത്വഫീസായി 100 രൂപയും പി. ടി.എ. ഫണ്ടായി പരമാവധി 400 രൂപയു മാണ് നൽകേണ്ടത്. എസ്.സി., എസ്.ടി. വിദ്യാർഥികളിൽനിന്നും സാമ്പത്തികമാ യി ഏറെ പിന്നാക്കം നിൽക്കുന്നവരിൽ നിന്നും പി.ടി.എ. അംഗത്വഫീസ് വാങ്ങരു തെന്ന് ഉത്തരവുണ്ട്. പി.ടി.എ. ഫണ്ടായ 400 രൂപ നിർബന്ധിച്ചു വാങ്ങരുതെന്നും പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ നിർ ദേശിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ മേൽനോട്ടത്തിലുള്ള പരിശോധ കസംഘത്തിൽ അക്കാദമിക്, പരീക്ഷാ വിഭാഗം ജോയിൻ്റ് ഡയറക്ടർമാർ, സീനി യർ ഫിനാൻസ് ഓഫീസർ, ഐ.സി.ടി. സെൽ കോർഡിനേറ്റർ തുടങ്ങിയവർ അംഗങ്ങളാണ്. മേഖല ഉപഡയറക്ടർ അല്ലെങ്കിൽ അക്കൗണ്ട്സ് ഓഫീസർ ജി ല്ലാതല സംഘത്തെ നയിക്കും.
No comments
Post a Comment