Header Ads

  • Breaking News

    സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ രണ്ട് ദിവസം കടകൾ അടച്ച് രാപ്പകൽ സമരം നടത്തും



    കണ്ണൂർ : സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളും അടച്ചിട്ടുകൊണ്ട് ജൂലായ് എട്ട്, ഒൻപത് തീയ്യതികളിൽ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ 48 മണിക്കൂർ രാപകൽ സമരം നടത്തുവാൻ സംയുക്ത റേഷൻ കോ-ഓഡിനേഷൻ സമിതി തീരുമാനിച്ചു. വേതന പാക്കേജ് കാലാനുസൃതമായി പരിഷ്ക്കരിക്കുക, കെ.ടി.പി.ഡി.എസ്. നിയമാവലിയിൽ വ്യാപാരികളുടെ ആവശ്യങ്ങൾ കൂടി അംഗീകരിക്കുക, ക്ഷേമനിധിയിൽ സർക്കാർ വിഹിതം ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

    തിരുവനന്തപുരത്ത് എം.എൽ.എ.ഹോസ്റ്റലിൽ ചേർന്ന യോഗത്തിൽ കോ-ഓഡിനേഷൻ സമിതി ചെയർമാൻ ജി. സ്റ്റീഫൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ അഡ്വ: ജോണീ നെല്ലൂർ, എക്സ് എം.എൽ.എ, അഡ്വ: ജി. കൃഷ്ണപ്രസാദ്, ടി. മുഹമ്മദാലി, സി. മോഹനൻ പിള്ള, ശശി ആലപ്പുഴ, ശിവദാസ് വേലിക്കാട്, സുരേഷ് കാറേറ്റ്, ഉഴമനയ്ക്കൽ വേണുഗോപാൽ, ഷജീർ എന്നീ സംഘടനാ നേതാക്കൾ സംസാരിച്ചു.

    ആൾ കേരളാ റേഷൻ ഡീലേഴ്സ് അസോസിയേഷൻ, കെ.എസ്.ആർ.ആർ.ഡി.എ.ഇരുവിഭാഗവും, കെ.ആർ.ഇ.യു. (സി.ഐ.ടി.യു) എന്നീ റേഷൻ മേഖലയിലെ പ്രമുഖ സംഘടനകൾ ചേർന്നതാണ് റേഷൻ കൊ- ഓഡിനേഷൻ സമിതി. പ്രസ്തുത
    ആവശ്യമുയർത്തി കൊണ്ട് നടത്തിയ പ്രഥമ സൂചനാ കടയടപ്പു സമരത്തിൽ 97 ശതമാനം വ്യാപാരികളും പങ്കെടുത്തിരുന്നു

    No comments

    Post Top Ad

    Post Bottom Ad