Header Ads

  • Breaking News

    മതത്തിന്റെ പേരിലുള്ള കെട്ടിടങ്ങൾ നിർമ്മിക്കാൻ സംഭാവന നൽകില്ല, കുട്ടികളുടെ പഠനത്തിനും ആരോഗ്യ സംരക്ഷണത്തിനും നൽകാൻ തയ്യാറാണ്’


    മതം ഇന്ത്യയെന്ന മതേതരത്വ രാജ്യത്തെ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോൾ കൂടുതൽ പ്രതീക്ഷ നൽകുന്ന വാക്കുകളെ നമ്മൾ ചേർത്തു പിടിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന ഒരു മാസം മുൻപ് ഒരഭിമുഖത്തിൽ നടി വിദ്യാബാലൻ പറഞ്ഞ വാക്കുകൾ ഏറെ പ്രസക്തമാണ്. മതത്തിന്റെ പേരിലുള്ള കെട്ടിടങ്ങൾ നിർമിക്കാൻ സംഭാവന നൽകില്ലെന്നും, കുട്ടികളുടെ പഠനത്തിനും ആരോഗ്യ സംരക്ഷണത്തിനും നൽകാൻ തയ്യാറാണെന്നുമായിരുന്നു നടി പറഞ്ഞത്.ഒരു മതപരമായ സഘടന കെട്ടിപ്പടുക്കാൻ ഫണ്ട് ആവശ്യപ്പെടുന്ന ആളുകൾക്ക് ഞാൻ ഒരിക്കലും സംഭാവന നൽകില്ല. ആരോഗ്യ സംരക്ഷണം, ശുചിത്വം, വിദ്യാഭ്യാസം എന്നിവ ഉൾപ്പെടുന്ന മേഖലകൾക്ക് എൻ്റെ സംഭാവന ഞാൻ നൽകും’, എന്നാണ് അന്ന് വിദ്യ ബാലൻ പറഞ്ഞത്.നമ്മൾ തീർച്ചയായും കൂടുതൽ ധ്രുവീകരിക്കപ്പെട്ടവരാണെന്ന് എനിക്ക് തോന്നുന്നു. ഒരു രാഷ്ട്രമെന്ന നിലയിൽ നമുക്ക് മുമ്പ് മതപരമായ ഒരു ഐഡൻ്റിറ്റി ഇല്ലായിരുന്നു, പക്ഷേ ഇപ്പോൾ എന്തുകൊണ്ടെന്ന് എനിക്കറിയില്ല. മതം ഒരു ഐഡന്റിറ്റി ആയി മാറുന്നു’; എന്നും ഈ അഭിമുഖത്തിൽ വിദ്യ ബാലൻ പറഞ്ഞു

    No comments

    Post Top Ad

    Post Bottom Ad