മികച്ച ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകള്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു:ജില്ലാതലത്തിൽ കൊട്ടിയൂര്‍ ഐ ജെ എം എച്ച് എസ് എസിനു ഒന്നാം സ്ഥാനം
സംസ്ഥാനത്ത് ഏറ്റവും മികച്ച ലിറ്റില്‍കൈറ്റ്‌സ് യൂണിറ്റുകള്‍ക്കുള്ള 2023 – 24ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനത്തിന് പത്തനംതിട്ട ജില്ലയിലെ എഎംഎംഎച്ച്എസ്എസ് ഇടയാറന്മുളയും രണ്ടാം സ്ഥാനത്തിന് തിരുവനന്തപുരം ജില്ലയിലെ ഗവ. ഗേള്‍സ് എച്ച്എസ്എസ് കോട്ടണ്‍ഹില്ലും അര്‍ഹരായി മൂന്നാംസ്ഥാനം തിരുവനന്തപുരം ജില്ലയിലെ ഗവ. എച്ച്എസ്എസ് വീരണകാവും എറണാകുളം ജില്ലയിലെ സെന്റ് ജോസഫ്‌സ് എച്ച്എസ് കറുകുറ്റിയും പങ്കിട്ടു.
കണ്ണൂര്‍ ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം കൊട്ടിയൂര്‍ ഐ ജെ എം എച്ച് എസ് എസും രണ്ടാം സ്ഥാനം മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ എച്ച് എസ് എസും മൂന്നാം സ്ഥാനം തളിപ്പറമ്പ് സീതി സാഹിബ് എച്ച്എസ്എസ്ും നേടി.
സംസ്ഥാന തലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനര്‍ഹരായ സ്‌കൂളുകള്‍ക്ക് യഥാക്രമം രണ്ട് ലക്ഷം, 1.5ലക്ഷം, ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ജില്ലാ തലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനര്‍രായ സ്‌കൂളുകള്‍ക്ക് യഥാക്രമം 30,000, 25,000, 15,000 രൂപയും പ്രശസ്തി പത്രവും അവാര്‍ഡായി ലഭിക്കും. ജൂലൈ ആറിന് നിയമസഭാ മന്ദിരത്തിനുള്ളിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് കൈറ്റ് സി ഇ ഒ കെ അന്‍വര്‍ സാദത്ത് അറിയിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പാക്കിവരുന്ന ഹൈടെക് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 148 ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
No comments
Post a Comment