Header Ads

  • Breaking News

    ആരോഗ്യത്തോടെ ഇരിക്കുമ്പോഴും തളർന്ന് പോകുന്നുണ്ടോ? അദൃശ്യ ശക്തിയുടെ സാന്നിധ്യം ഉണ്ടാവാമെന്ന് വാദം



    പ്രേതത്തെക്കുറിച്ചും ആത്മാവിനെക്കുറിച്ചും നിരവധി കാര്യങ്ങള്‍ നമ്മൾ കേൾക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോലും പ്രേതാനുഭവങ്ങളുടെ നിരവധി ഗ്രൂപ്പുകൾ ഉണ്ട്. പലരും ഇതിൽ നിരവധി അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. ഇത്തരം കാര്യങ്ങളില്‍ എത്രയൊക്കെ വിശ്വാസമില്ലെങ്കിലും പലപ്പോഴും അര്‍ദ്ധ രാത്രിയില്‍ ഒറ്റയ്ക്കു പുറത്തിറങ്ങാന്‍ പറഞ്ഞാല്‍ പേടിക്കുന്നവരാണ് നമ്മളില്‍ പലരും.

    എന്നാല്‍, പ്രേതസാന്നിധ്യം നിങ്ങളുടെ ചുറ്റും ഉണ്ടെന്നുണ്ടെങ്കില്‍ അത് ചില ലക്ഷണങ്ങള്‍ കാണിക്കുമെന്നാണ് പലരും പറയുന്നത്. എത്രയൊക്കെ വേണ്ടെന്ന് വെച്ചാലും നമുക്കെന്നും കേള്‍ക്കാന്‍ ഇഷ്ടമുള്ള ഒരു വിഭാഗം തന്നെയാണ് പ്രേതവും ആത്മാവും എല്ലാം. നിങ്ങള്‍ക്ക് ചുറ്റും ആത്മാവിന്റെ സാന്നിധ്യമുണ്ടോ എന്ന് തിരിച്ചറിയാന്‍ ചില ലക്ഷണങ്ങളിലൂടെ കഴിയുമെന്നാണ് പലരുടെയും പക്ഷം.

    നിഴലിന്റെ സാന്നിധ്യമായാണ് പ്രേതങ്ങള്‍ ഉണ്ടാവുന്നത് എന്നാണ് ചില വിശ്വാസം. കണ്ണിനു കാണാന്‍ തരത്തില്‍ നിഴലിന്റെ സാന്നിധ്യം നിങ്ങളോടൊപ്പം ഉണ്ടെങ്കില്‍ അവിടെ ആത്മാവിന്റെ സാന്നിധ്യം ഉണ്ടെന്നാണ് പറയുന്നത്.

    നിങ്ങള്‍ ഒറ്റയ്ക്കുള്ളപ്പോള്‍ നിങ്ങളോടടുത്ത് ആരെങ്കിലും അടക്കിപ്പിടിച്ച സംസാരവുമായി ഉണ്ടെങ്കില്‍ അതൊരു തോന്നലെന്ന് വിചാരിക്കാന്‍ വരട്ടെ. ഇത്തരം തോന്നലുകള്‍ പലപ്പോഴും ആത്മാവിന്റെ സാന്നിധ്യമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

    നിങ്ങള്‍ക്ക് ചുറ്റും പല വിധത്തിലുള്ള പ്രയാസങ്ങള്‍ അനുഭവപ്പെടുന്നതാണ് മറ്റൊന്ന്. വിവരിക്കാനാവാത്ത ഇത്തരം ബുദ്ധിമുട്ടുകള്‍ സൂചിപ്പിക്കുന്നതും പലപ്പോഴും അദൃശ്യ ശക്തികള്‍ നിങ്ങളോടൊപ്പം ഉണ്ട് എന്നത് തന്നെയാണ്. ആരോഗ്യത്തോടെയിരിക്കുന്ന സമയത്തും പലപ്പോഴും നിങ്ങള്‍ ശാരീരികമായി തളര്‍ന്ന് പോവുന്നു. ഇതി നിങ്ങളോടൊപ്പം ഒരു അദൃശ്യ ശക്തി ഉണ്ടെന്നതിന്റെ സൂചനയാണ് എന്നും പറയപ്പെടുന്നു.

    No comments

    Post Top Ad

    Post Bottom Ad