നടിയും മോഡലുമായ നൂര്‍ മാളബിക ദാസിനെ മരിച്ച നിലയില്‍ കണ്ടെത്തി, മൃതദേഹം ഏറ്റെടുക്കാന്‍ ആരും എത്തിയില്ല
മുംബൈ: നടിയും മോഡലുമായ നൂര്‍ മാളബിക ദാസിനെ ( 32) മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ ലോഖണ്ഡ്വാലയിലെ ഫ്‌ളാറ്റിലെ
ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് ഒരാഴ്ചയിലധികം പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അസം സ്വദേശിയായ നൂര്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ ഓഷിവാര പൊലീസിനെ അറിയിക്കുകയായിരുന്നു. ഫ്‌ളാറ്റിന്റെ വാതില്‍ തകര്‍ത്ത് പൊലീസ് അകത്ത കയറി പരിശോധിച്ചപ്പോഴാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്, മുറിയില്‍ നിന്ന് താരത്തിന്റെ മൊബൈല്‍ ഫോണും ഡയറിയും മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്.
No comments
Post a Comment