കൊട്ടിയൂരിൽ നാളെ രോഹിണി ആരാധന
കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ രോഹിണി ആരാധന വ്യാഴാഴ്ച നടക്കും. നാല് ആരാധനകളിൽ അവസാനത്തേതായ രോഹിണി ആരാധന ദിവസമാണ് ആലിംഗന പുഷ്പാഞ്ജലി നടക്കുക.
കുറുമാത്തൂർ നായ്‌ക്കർ സ്ഥാനികനാണ് ആലിംഗന പുഷ്പാഞ്ജലി നടത്താനുളള അവകാശം.
പൊന്നിൻ ശീവേലി, ആരാധന സദ്യ, പാലമൃത് അഭിഷേകം എന്നിവയും നടത്തും. സന്ധ്യയ്ക്കാണ് പാലമൃത് അഭിഷേകം നടത്തുക. എട്ടിന് തിരുവാതിര ചതുശ്ശത പായസ നിവേദ്യവും ഒൻപതിന് പുണർതം ചതുശ്ശതവും 11-ന് ആയില്യം ചതുശ്ശതവും നടക്കും.
No comments
Post a Comment