സിലിഗുഡിയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം; അഞ്ച് പേർ മരിച്ചു
സിലിഗുഡിയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. അപകടത്തിൽ 25 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. മൂന്ന് ബോഗികൾ പാളി തെറ്റി. കഞ്ചൻജംഗ എക്‌സ്പ്രസും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്അപകടം നിർഭാഗ്യകരമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു. രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗിമിക്കുകയാണെന്നും റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് എത്തിയെന്നും കേന്ദ്രമന്ത്രി അറിയിച്ചു. നിരവധി ബോഗികൾ തകർന്നിട്ടുണ്ട്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. അസാമിലെ സിൽച്ചറിൽ നിന്ന് കൊൽക്കത്തയിലെ സീയാൽദയിലേക്ക് പോയ ട്രെയിൻ ആണ് അപകടത്തിൽപ്പെട്ടത്ട്രെയിനിന്റെ പിന്നിൽ വന്ന് ഗുഡ്‌സ് ട്രെയിൻ ഇടിക്കുകയായിരുന്നു. രംഗപാണി റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ഒരു ബോഗി കഞ്ചൻജംഗ എക്‌സ്പ്രസിന്റെ മുകളിലേക്ക് കയറി നിൽക്കുന്ന നിലയിലാണ്. ആളുകെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അപകടത്തിൽ മുഖ്യമന്ത്രി മമത ബാനർജി ഞെട്ടൽ രേഖപ്പെടുത്തി. അപകടസ്ഥലത്തേക്ക് ഡോക്ടേഴ്‌സ് ഉൾപ്പെടെയുള്ള സംഘത്തെ അയച്ചതായി മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു.
No comments
Post a Comment