Header Ads

  • Breaking News

    യാത്രക്കാര്‍ കാത്തിരുന്ന സര്‍പ്രൈസ് സ്വാതന്ത്ര്യ ദിനത്തില്‍ ട്രാക്കിലിറങ്ങും; ആദ്യ സര്‍വീസ് ഏറ്റവും തിരക്കുള്ള റൂട്ടില്‍.



    യാത്രക്കാര്‍ കാത്തിരുന്ന സര്‍പ്രൈസ് സ്വാതന്ത്ര്യ ദിനത്തില്‍ ട്രാക്കിലിറങ്ങും; ആദ്യ സര്‍വീസ് ഏറ്റവും തിരക്കുള്ള റൂട്ടില്‍.

    യാത്രക്കാർ ഏറെ നാളായി കാത്തിരുന്ന ട്രെയിനാണ് വന്ദേഭാരത് സ്ലീപ്പർ. ദിവസങ്ങള്‍ക്ക് മുമ്പാണ്  വന്ദേഭാരത് സ്ലീപ്പറിന്റെ പരീക്ഷണ ഓട്ടത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് പുറത്തുവിട്ടത്.

    ദീർഘദൂര യാത്രകള്‍ക്കായി സജ്ജമാക്കിയ ട്രെയിനില്‍ അത്യാധുനിക സൗകര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ട്രെയിനുകളുടെ അവസാനഘട്ട നിർമ്മാണം ബംഗളൂരുവിലാണ് പുരോഗമിക്കുന്നത്. പുതിയ സ്ലീപ്പർ കോച്ചുകളുടെ വരവോടെ ദീർഘദൂരത്തേക്ക് ആഡംബര യാത്ര സാദ്ധ്യമാകും. ഇപ്പോഴിതാ വന്ദേഭാരത് എപ്പോള്‍ സർവീസ് നടത്തുമെന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

    രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ സർവീസുകള്‍ സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15ന് സർവീസ് നടത്തുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും ഫ്ളാഗ് ഓഫ് ചടങ്ങ് നിർവഹിക്കും. ആദ്യ സർവീസ് ഏറ്റവും തിരക്കുള്ള ഡല്‍ഹി-മുംബയ് റൂട്ടിലായിരിക്കും. ഏറ്റവും കൂടുതല്‍ യാത്രക്കാരും റിസർവേഷനുമുള്ള റൂട്ടുകളില്‍ ഒന്നാണിത്. യാത്രക്കാരുടെ എണ്ണം കൂടുതലായതിനാല്‍, ട്രെയിനുകള്‍ ഈ റൂട്ടില്‍ പലപ്പോഴും നിറഞ്ഞിരിക്കുന്നതിനാല്‍, നിരവധി യാത്രക്കാർക്ക് റിസർവേഷൻ ലഭിക്കാൻ ബുദ്ധിമുട്ടാണ്.

    അതുകൊണ്ടാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകള്‍ ഈ റൂട്ടില്‍ സർവീസ് നടത്താൻ റെയില്‍വെ തീരുമാനിക്കുന്നത്. ഭോപ്പാല്‍, സൂറത്ത് വഴിയായിരിക്കും മുംബയിലേക്കുള്ള സർവീസ്. ദിവസങ്ങള്‍ക്ക് മുമ്ബാണ് റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളെക്കുറിച്ച്‌ പ്രഖ്യാപനം നടത്തിയത്. രണ്ട് മാസത്തിനുള്ളില്‍ പുതിയ ട്രെയിനുകള്‍ ട്രാക്കിലിറങ്ങുമെന്നാണ് മന്ത്രി അറിയിച്ചത്. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ നിർമ്മാണ പ്രവർത്തനം അവലോകനം ചെയ്യാൻ ഈ വർഷം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ബെംഗളൂരുവിലെ പ്രൊഡക്ഷൻ സൈറ്റ് സന്ദർശിച്ചിരുന്നു.

    16 കോച്ചുകള്‍
    ആഡംബര സൗകര്യങ്ങളോടെ 16 കോച്ചുകളാണ് സ്ലീപ്പർ ട്രെയിനുകളിലുള്ളത്. ഇതില്‍ പത്ത് കോച്ചുകള്‍ തേഡ് എസിയായിരിക്കും. നാല് കോച്ചുകള്‍ സെക്കൻഡ് എസിയും ഒരു കോച്ച്‌ ഫസ്റ്റ് എസിയുമായിരിക്കും. റെയില്‍വെ പറയുന്നത് അനുസരിച്ച്‌ ആദ്യ ഘട്ടത്തില്‍ 130 കിലോ മീറ്റർ വേഗത്തില്‍ വന്ദേഭാരത് സഞ്ചരിക്കും. പിന്നീട് വേഗത 160 മുതല്‍ 220 കിലോ മീറ്റർ വരെ വർദ്ധിപ്പിക്കുമെന്നും റെയില്‍വെ വ്യക്തമാക്കുന്നു.

    No comments

    Post Top Ad

    Post Bottom Ad