Header Ads

  • Breaking News

    തട്ടിപ്പുകാർ കൊറിയറായി വരും ; മുന്നറിയിപ്പുമായി കേരളപൊലീസ്‌




    തിരുവനന്തപുരത്തും കൊച്ചിയിലുമായി ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ രണ്ടുകേസുകളിൽ മാത്രം 5.61 കോടി രൂപ നഷ്ടമായി. തട്ടിപ്പിനിരയാകുന്ന രീതിയും കേരളപോലീസ്‌ പങ്കുവെച്ചു. ഒരു കൊറിയർ ഉണ്ടെന്നും അതിൽ പണം, സിം, വ്യാജ ആധാർ കാർഡുകൾ, മയക്കുമരുന്ന് എന്നിവ അടങ്ങിയിട്ടുണ്ടെന്നുമായിരിക്കും വിളിക്കുന്നയാൾ അറിയിക്കുകയും എന്നും കേരള പൊലീസ് പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റിൽ വ്യക്തമാക്കി. ആധാർ കാർഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയർ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് നടത്തും.പാഴ്സലിലെ സാധനങ്ങൾക്ക് തീവ്രവാദ ബന്ധമുണ്ടെന്നും കൂടുതൽ വിവരങ്ങൾ അറിയിക്കാൻ ഫോൺ CBI യിലെയോ സൈബർ പൊലീസിലെയോ മുതിർന്ന ഓഫീസർക്ക് കൈമാറുന്നു എന്നും പറയും.വിശ്വസിപ്പിക്കുന്നതിനായി പൊലീസ് ഓഫീസർ എന്നു തെളിയിക്കുന്ന വ്യാജ ഐഡി കാർഡ്, മുതിർന്ന പൊലീസ് ഓഫീസറുടെ യൂണിഫോം ധരിച്ചയാൾ വീഡിയോകോളിൽ വന്നായിരിക്കും ഭയപെടുത്തുക സമ്പാദ്യവിവരങ്ങൾ നല്കാൻ ആവശ്യപ്പെടുകയും ഭീഷണി വിശ്വസിച്ച് അവർ അയച്ചുനൽകുന്ന ബാങ്ക് അക്കൗണ്ടിലേയ്ക്ക് സമ്പാദ്യം മുഴുവൻ കൈമാറുകയും ചെയ്യുന്നു. തുടർന്ന് തട്ടിപ്പിനിരയാകുമെന്നും കേരളാ പൊലീസ് വ്യക്തമാക്കി.

    ഒരു അന്വേഷണ ഏജൻസിയും അന്വേഷണത്തിനായി സമ്പാദ്യം കൈമാറാൻ ആവശ്യപ്പെടുകയില്ല.ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ല്‍ അറിയിക്കുക എന്നും കേരളാപൊലീസ് പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad