Header Ads

  • Breaking News

    നിക്ഷേപത്തട്ടിപ്പ് കേസ്: നടി ആശാ ശരത്തിനെതിരായ നടപടികള്‍ക്ക് സ്റ്റേ.




    കൊച്ചി: നിക്ഷേപത്തട്ടിപ്പ് കേസില്‍ നടി ആശാ ശരത്തിന് ആശ്വാസം. നടിക്കെതിരായ കേസിലെ നടപടികള്‍ ഹൈകോടതി സ്റ്റേ ചെയ്തു.

    പ്രാണ ഇൻസൈറ്റിന്റെ പേരില്‍ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി. കൊട്ടാരക്കര പൊലീസ് ആണ് ആശാ ശരത്തിനെതിരെ കേസെടുത്തത്.

    ആശാ ശരത്ത് കോടികളുടെ തട്ടിപ്പ് നടത്തി രാജ്യംവിട്ടു എന്ന തരത്തില്‍ വാർത്തകള്‍ പ്രചരിക്കുകയും ചെയ്തു. എന്നാല്‍ താനുമായി ഒരുബന്ധവുമില്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത് എന്ന് കാണിച്ച്‌ പിന്നീട് ആശാശരത്ത് രംഗത്തുവന്നു.

    ആശാ ശരത്തിന് ഓഹരിയുള്ള കോയമ്ബത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി യാണ് എസ്.പി.സി. ഈ കമ്പനി യുമായി ചേർന്ന് ഓണ്‍ലൈനിലൂടെ വൻതുക തട്ടിപ്പ് നടത്തി ആശാ ശരത്ത് രാജ്യം വിട്ടു എന്ന തരത്തിലായിരുന്നു കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ പ്രചരിച്ച വ്യാജ വാർത്ത. ആശാ ശരത്ത് നേതൃത്വം നല്‍കുന്ന പ്രാണ ഡാന്‍സ് ആപ്പും ഇതിന്റെ ഭാഗമാണെന്നും ആരോപണമുയർന്നു.

    No comments

    Post Top Ad

    Post Bottom Ad