ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികള്‍; ഗിന്നസ് റെക്കോര്‍ഡ് നേടി പൗലോയും കറ്റിയൂസിയയും
ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികള്‍ എന്ന ഗിന്നസ് റെക്കോര്‍ഡ് നേടി പൗലോ ഗബ്രിയേലും കറ്റിയൂസിയ ലീയും. ഇരുവരും ബ്രസീല്‍ നിന്നുള്ളവരാണ്. 2006ല്‍ ഓണ്‍ലൈനിലൂടെയാണ് 31കാരനായ പൗലോയും 28കാരിയായ കറ്റിയൂസിയയും പരിചയപ്പെടുന്നത്. സര്‍ക്കാര്‍ ജോലിക്കാരനാണ് പൗലോ. കറ്റിയൂസിയ ബ്യൂട്ടി സലൂണ്‍ ഉടമയാണ്. 35.54 ഇഞ്ചാണ് പൗലോയുടെ ഉയരം. 35.88 ഇഞ്ചാണ് കറ്റിയൂസിയയുടെ ഉയരം. ആദ്യ കാഴ്ചയില്‍ തന്നെ പൗലോയ്ക്ക് കറ്റിയൂസിയെ ഇഷ്ടപ്പെട്ടിരുന്നു എന്നാല്‍ മെസേജ് അയക്കല്‍ കൂടിയതോടെ പൗലോയെ കറ്റിയൂസിയ ബ്ലോക്ക് ചെയ്തു. എന്നാല്‍ ശ്രമം അവസാനിപ്പിക്കാന്‍ പൗലോ തയ്യാറല്ലായിരുന്നു. ഒടുവില്‍ കറ്റിയൂസിയയുടെ മനസ്സില്‍ പൗലോ കയറിപ്പറ്റി. 2016ലാണ് പൗലോ കറ്റിയൂസിയെ ജീവിത പങ്കാളിയാക്കുന്നത്. ഉയരക്കുറവ് മൂലം സമൂഹത്തിന്റെ കളിയാക്കലുകള്‍ നിരവധി ഏല്‍ക്കേണ്ടിവന്ന ഇരുവരും ഒരുമിച്ച് ജീവിച്ചു തുടങ്ങിയതോടെ മനോധൈര്യം വര്‍ധിച്ചുവെന്നും പൗലോ പറയുന്നു. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികള്‍ എന്ന ഗിന്നസ് ലോക റെക്കോര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. 2016ലാണ് പൗലോ കറ്റിയൂസിയെ ജീവിത പങ്കാളിയാക്കുന്നത്. ഉയരക്കുറവ് മൂലം സമൂഹത്തിന്റെ കളിയാക്കലുകള്‍ നിരവധി ഏല്‍ക്കേണ്ടിവന്ന ഇരുവരും ഒരുമിച്ച് ജീവിച്ചു തുടങ്ങിയതോടെ മനോധൈര്യം വര്‍ധിച്ചുവെന്നും പൗലോ പറയുന്നു. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികള്‍ എന്ന ഗിന്നസ് ലോക റെക്കോര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.
No comments
Post a Comment