ഇലക്ഷൻ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥരെ അനുമോദിച്ചു.
ലോകസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലാ പോലീസ് ആസ്ഥാനത്ത് സജ്ജീകരിച്ച ഇലക്ഷൻ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥരെ സിറ്റി പോലീസ് കമ്മീണർ ശ്രീ. അജിത് കുമാർ ഐ പി എസ് പ്രശംസാപത്രം നൽകി അനുമോദിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനം കാഴ്ച വെച്ചതിനാണ് അനുമോദനം. സമയബന്ധിതമായി റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കൽ , ബന്ദോബസ്റ്റ് സ്കീം തയ്യാറാക്കൽ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥരുടെ വിന്യാസം എന്നിവയിൽ മികച്ച പ്രവർത്തനമാണ് ഇലക്ഷൻ സെൽ നിർവഹിച്ചത്. കമ്മീഷണർ ഓഫീസിൽ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.
No comments
Post a Comment