ഇനി കമ്പ്യൂട്ടറുകളില്‍ നിന്ന് ആന്ഡ്രോയ്‌ഡ് ഫോണുകളിലേക്ക് ഫയലുകള്‍ അയക്കുന്നത് എളുപ്പമാകും
ക്രോസ് പ്ലാറ്റ്‌ഫോം ഫയല്‍ ട്രാന്‍സ്‌ഫറുകളിലെ ആയാസം ഒഴിവാക്കാനാണ് മൈക്രോസോഫ്റ്റ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്
വിന്‍ഡോസ് പിസികളില്‍ നിന്ന് ആന്ഡ്രോയ്‌ഡ് ഫോണുകളിലേക്ക് നേരിട്ട് ഫയലുകള്‍ ഷെയര്‍ ചെയ്യുക മുമ്പ് അത്ര എളുപ്പമായിരുന്നില്ല. ക്രോസ് പ്ലാറ്റ്‌ഫോം ഫയല്‍ ട്രാന്‍സ്‌ഫറുകളിലെ ഈ ആയാസം ഒഴിവാക്കാനാണ് മൈക്രോസോഫ്റ്റ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ഇതോടെ വിന്‍ഡോസ് ഷെയര്‍ ഇന്‍റര്‍ഫേസില്‍ 'മൈ ഫോണ്‍' എന്ന സെര്‍ച്ച് ഐക്കണ്‍ പ്രത്യക്ഷപ്പെടും. ഈ പുതിയ ഫീച്ചര്‍ ഉപയോഗിച്ച് ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ ആന്‍ഡ്രോയ്‌ഡ് ഫോണും പിസിയും തമ്മില്‍ പെയര്‍ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. ആന്‍ഡ്രോയ്‌ഡ് ഫോണില്‍ ലിങ്ക് ടു വിന്‍ഡോസ് ആപ്പും പിസിയില്‍ ഫോണ്‍ ലിങ്ക് ആപ്ലിക്കേഷനും ഡൗണ്‍ലോഡ് ചെയ്യുക. ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ സ്ക്രീനില്‍ കാണുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് ഇരു ഡിവൈസുകളും പെയര്‍ ചെയ്യാം. ഇങ്ങനെ പെയര്‍ ചെയ്തുകഴിഞ്ഞാല്‍ മൈ ഫോണ്‍ ഐക്കണ്‍ വിന്‍ഡോസിന്‍റെ ഷെയര്‍ വിന്‍ഡോയില്‍ പ്രത്യക്ഷപ്പെടും. വളരെ വേഗത്തിലും അനായാസവും ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ ഈ സംവിധാനം വഴി സാധിക്കും എന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നു. നിലവില്‍ പരീക്ഷണഘട്ടത്തിലുള്ള മൈ ഫോണ്‍ സംവിധാനം കൂടുതല്‍ അപ്‌ഡേറ്റുകളോടെയാവും ആളുകളിലേക്ക് വ്യാപകമായി എത്തുക.
നിലവില്‍ പിസികളില്‍ നിന്ന് ആന്ഡ്രോയ്‌ഡ് ഫോണുകളിലേക്ക് ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ ഗൂഗിളിന്‍റെ ക്വിക് ഷെയര്‍ പോലുള്ള സംവിധാനങ്ങളാണ് ഉപയോഗിച്ചുവരുന്നത്. ഇതിനേക്കാളെല്ലാം മികച്ചതായിരിക്കും 'മൈ ഫോണ്‍' എന്നാണ് പ്രതീക്ഷിക്കുന്നത്.
No comments
Post a Comment