Header Ads

  • Breaking News

    ചട്ടം ലംഘിച്ച് നികത്തിയ വയലുകൾ പഴയ പടിയാക്കും ; ഭൂവുടമയിൽ നിന്ന് ചെലവ് ഈടാക്കും



    തിരുവനന്തപുരം :- ചട്ടം ലംഘിച്ച് നികത്തിയ നെൽവയലുകൾ പൂർവസ്‌ഥിതിയിലാക്കാൻ ഭൂവുടമകൾ തയാറായില്ലെങ്കിൽ റവന്യു വകുപ്പ് ഇടപെട്ട് ഇതു പഴയപടിയാക്കിയ ശേഷം റവന്യു റിക്കവറി നടപടികളിലൂടെ ചെലവു തിരിച്ചുപിടിക്കാൻ തീരുമാനം. നികത്തിയ പാടത്തിലെ മണ്ണെടുത്ത് അവ പൂർവസ്‌ഥിതിയിലാക്കാൻ റവന്യു വകുപ്പിന് റിവോൾവിങ് ഫണ്ട് ജില്ലാ അടിസ്ഥാനത്തിൽ രൂപീകരിക്കും. നികത്താൻ ഉപയോഗിച്ച മണ്ണ് ദേശീയപാത നിർമാണത്തിന് ഉൾപ്പെടെ ഉപയോഗിക്കാൻ യോഗ്യമാണെങ്കിൽ അത് നിശ്ച‌ിത തുകയ്ക്ക് ദേശീയപാത അതോറിറ്റിക്ക് കൈമാറാനും പദ്ധതിയുണ്ട്.

    മന്ത്രി കെ.രാജന്റെ അധ്യക്ഷതയിൽ റവന്യു സർവേ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത റവന്യു സെക്രട്ടേറിയറ്റിലാണു തീരുമാനം. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വ്യവസ്‌ഥകൾ ലംഘിച്ച് സംസ്‌ഥാനത്ത് പാടങ്ങൾ നികത്തിയ നൂറുകണക്കിനു കേസുകളാണ് റവന്യു വകുപ്പിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്വന്തമായി വീടുവയ്ക്കാൻ മറ്റ് ഭൂമിയില്ലെങ്കിൽ ഉൾപ്പെടെ നിയമപ്രകാരം അനുവദിച്ചിട്ടുള്ള ഇളവുകൾ പ്രകാരമല്ലാതെ നെൽവയലുകൾ നികത്താൻ അനുവാദമില്ല.

    No comments

    Post Top Ad

    Post Bottom Ad