Header Ads

  • Breaking News

    അടച്ചുപൂട്ടണം ഈസ്റ്റ് പള്ളൂരിലെ ‘മരണസിഗ്നൽ’



    തലശേരി :തലശേരി-മാഹി ബൈപ്പാസിൽ മരണവും അപകടവും വർധിക്കുന്ന സാഹചര്യത്തിൽ ഈസ്‌റ്റ് പള്ളൂരിലെ സിഗ്നൽ സംവിധാനം നിർത്തണമെന്ന് ആവശ്യം ശക്തമാകുന്നു. രണ്ടു മരണവും 75ലേറെ അപകടവും നടന്നിട്ടും ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ(എൻഎച്ച് എഐ) കുറ്റകരമായ മൗനം തുടരുകയാണ്. ഇനിയും എത്ര ജീവൻ നഷ്ടപ്പെട്ടാലാണ് ഉണരുകയെന്നാണ് യാത്രക്കാർ ചോദിക്കുന്നത്. ആലപ്പുഴ സ്വദേശി ശിവപ്രസാദിന് പിന്നാലെ മാഹി പള്ളൂരിലെ ഓട്ടോ ഡ്രൈവർ പാലോട്ടുമ്മൽ മുത്തുവും അപകടത്തിൽ മരിച്ചതോടെ ജനരോഷം ശക്തമാകുകയാണ്.

    ബൈപ്പാസ് സിഗ്നലിൽ വാഹനാപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ജൂൺ ഒന്നുമുതൽ രാത്രി 10നും രാവിലെ ആറിനും ഇടയിൽ ഈസ്റ്റ‌്‌പള്ളൂർ സിഗ്നലിൽ മറ്റുറോഡുകളിൽ നിന്ന് വാഹനങ്ങൾ പ്രവേശിക്കുന്നത് നാലുമാസത്തേക്ക് നിരോധിച്ചിട്ടുണ്ട്. സിഗ്നൽ സംവിധാനം പൂർണമായും നിർത്തണമെന്ന് മാഹി ഗവ. ഹൗസിൽ ചേർന്ന സർവകക്ഷി യോഗത്തിൽ രാഷ്ട്രീയപാർടികൾ ആവശ്യപ്പെട്ടതാണ്. സർവീസ് റോഡുകൾ പൂർത്തിയാകും വരെ രാത്രിമാത്രം നിരോധനം തുടരാനാണ് തീരുമാനം. അതുവരെയുണ്ടാകുന്ന മരണത്തിനും അപകടത്തിനും ആര് സമാധാനം പറയുമെന്നാണ് ചോദ്യം.

    No comments

    Post Top Ad

    Post Bottom Ad