Header Ads

  • Breaking News

    തലശ്ശേരി-മാഹി ബൈപ്പാസില്‍ വാഹനാപകടം: ഓട്ടോയിലേക്ക് കാര്‍ ഇടിച്ചുകയറി ഓട്ടോ ഡ്രൈവര്‍ മരിച്ചു




    തലശ്ശേരി: തലശ്ശേരി- മാഹി ബൈപ്പാസില്‍ വാഹനാപകടം. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. പള്ളൂര്‍ സ്വദേശി മുത്തുവാണ് മരിച്ചത്. തലശ്ശേരി-മാഹി ബൈപ്പാസില്‍ ഈസ്റ്റ് പള്ളൂര്‍ സിഗ്നലില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. 

    ബൈപ്പാസില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് കടക്കുന്നതിനിടെ അമിത വേഗതയിലെത്തി കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുത്തുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    No comments

    Post Top Ad

    Post Bottom Ad