ഡിജിപിയുടെ കാലാവധി ദീർഘിപ്പിക്കാൻ മന്ത്രിസഭ തീരുമാനം
സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദർവേഷ് സാഹേബിന്റെ സേവനകാലാവധി ദീർഘിപ്പിക്കാൻ മന്ത്രിസഭ തീരുമാനം. നിലവിലുള്ള സുപ്രീം കോടതി ഉത്തരവ് കണക്കിലെടുത്താണ് തീരുമാനം. പൊലീസ് മേധാവിയായി അദ്ദേഹം ചുമതലയേറ്റ 2023 ജൂലൈ 1 മുതൽ 2 വർഷമായാണ് നിശ്ചയിച്ചത്. പുതിയ ഉത്തരവ് പ്രകാരം 2025 ജൂൺ വരെ അദ്ദേഹത്തിന് തുടരാനാകും. അഡീഷണൽ സ്റ്റേറ്റ് പബ്ലിക്ക് പ്രോസിക്യൂട്ടറായി ഗ്രേഷ്യസ് കുര്യാക്കോസിനെയും നിയമിക്കും.
No comments
Post a Comment